കേരളം

kerala

ETV Bharat / bharat

കേദാർനാഥ് ക്ഷേത്രത്തിൽ ദർശനത്തിനെത്തി നടൻ അക്ഷയ്‌ കുമാർ; ചിത്രങ്ങൾ വൈറൽ - അക്ഷയ്‌ കുമാർ ചിത്രം

'ബഡേ മിയാൻ ഛോട്ടേ മിയാൻ' ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കിനിടയിൽ കേദാർനാഥ് ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് നടൻ അക്ഷയ്‌ കുമാർ

akshay kumar  akshay kumar latest video  akshay kumar kedarnath visit  akshay kumar latest movie  akshay kumar accident  അക്ഷയ്‌ കുമാർ  അക്ഷയ്‌ കുമാർ കേദാർനാഥ് സന്ദർശനം  അക്ഷയ്‌ കുമാർ ചിത്രം  അക്ഷയ്‌ കുമാർ പരിക്ക്
അക്ഷയ്‌ കുമാർ

By

Published : May 24, 2023, 6:33 AM IST

ബോളിവുഡ് താരം അക്ഷയ്‌ കുമാർ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നു. രഹസ്യമായാണ് താരം ക്ഷേത്ര ദർശനത്തിന് എത്തിയതെങ്കിലും ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആരാധകർ അക്ഷയ്‌ കുമാറിനെ വളയുകയായിരുന്നു. ശേഷം ക്ഷേത്രത്തിന് മുന്നിൽ വച്ച് താരം ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്.

വൈറൽ ദൃശ്യങ്ങളിൽ താരം സുരക്ഷിതമായി ക്ഷേത്രം വിടുന്നതും ആരാധകർക്ക് നേരെ കൈ വീശുന്നതും കൂപ്പുകൈകളോടെ 'ബാം ബാം ഭോലെ' എന്ന് വിളിക്കുന്നതും കാണാം. കേദാർനാഥ് ക്ഷേത്ര ദർശനത്തിന്‍റെ ചിത്രം അക്ഷയ്‌ കുമാർ തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും പങ്കുവച്ചിരുന്നു. 'ജയ് ബാബ ഭോലേനാഥ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കിട്ടിട്ടുള്ളത്. 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ആണ് താരത്തിന്‍റെ വരാനിരിക്കുന്ന ചിത്രം.

ചിത്രീകരണത്തിനിടെ പരിക്ക് : അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈഗർ ഷ്‌റോഫിനെ കൂടാതെ സോനാക്ഷി സിൻഹയും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് താരം ക്ഷേത്ര ദർശനത്തിനെത്തിയത്. അടുത്തിടെ സ്‌കോട്ട്‌ലൻഡിൽ വച്ച് ബഡേ മിയാൻ ഛോട്ടേ മിയാൻ ചിത്രത്തിൽ ടൈഗറും അക്ഷയും തമ്മിലുള്ള ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അക്ഷയ്‌ കുമാറിന്‍റെ കാൽ മുട്ടിന് പരിക്കേറ്റതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

Also Read :ടൈഗറുമായി സ്‌റ്റണ്ട്; അക്ഷയ്‌ കുമാറിന് കാല്‍ മുട്ടിന് പരിക്ക്

ശേഷം ഇരുവരും ചേർന്ന് ചിത്രത്തിന്‍റെ പുതുക്കിയ റിലീസ് തീയതി വെളിപ്പെടുത്തുകയായിരുന്നു. 2024 ലെ ഈദ് ദിനത്തിലായിരിക്കും ചിത്രം റിലീസിനെത്തുക. ജാക്കി ഭഗ്‌നാനിയുടെ പൂജ എന്‍റർടെയിൻമെന്‍റാണ് ചിത്രം നിർമിക്കുന്നത്. ബഡേ മിയാൻ ചോട്ടെ മിയാന് പുറമെ ഓ മൈ ഗോഡ് 2, ക്യാപ്‌സ്യൂൾ ഗിൽ, ഹേറ ഫെറി 3 എന്നിവയും അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.

സൂരറൈ പ്രോട്രിനായി കാത്തിരിപ്പ് : ഈ വർഷം സെപ്‌റ്റംബർ ഒന്നിനാണ് തെന്നിന്ത്യയിൽ പ്രേക്ഷകർ ഏറ്റെടുത്ത തമിഴ്‌ ചിത്രം 'സൂരറൈ പ്രോട്രി'ന്‍റെ ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തുന്നത്. അക്ഷയ്‌ കുമാറാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. സുധ കൊങ്കര സംവിധാനം ചെയ്‌ത ചിത്രത്തിൽ പരേഷ് റാവൽ, രാധിക മദൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Also Read :സൂരറൈ പോട്ര് ഹിന്ദി പതിപ്പിന്‍റെ റിലീസ് തീയതിയായി; ആദ്യ പോസ്‌റ്റര്‍ പുറത്ത് വിട്ട് അക്ഷയ്‌ കുമാര്‍

തമിഴ് പതിപ്പിൽ സൂര്യ നായകനായെത്തിയ ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായെത്തിയത്. ഇരുവരും മികച്ച അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രം കൂടിയാണിത്. 2021ലാണ് സൂരറൈ പ്രോട്രിന്‍റെ ഹിന്ദി പതിപ്പിന്‍റെ ചിത്രീകരണം ആരംഭിച്ചത്. 'സെൽഫി' ആയിരുന്നു താരത്തിന്‍റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.

ABOUT THE AUTHOR

...view details