കാർവാർ (കർണാടക):തിരമാലയിൽ അകപ്പെട്ട തെലുഗു സിനിമ നടൻ അഖിൽ രാജിനെ രക്ഷപ്പെടുത്തി. കർണാടക ഗോകർണയിലെ കുഡ്‌ലെ ബീച്ചിലാണ് സംഭവം. കടലിൽ കുളിക്കുന്നതിനിടെ താരം മുങ്ങിപ്പോകുകയായിരുന്നു.
തിരമാലയിൽ അകപ്പെട്ട തെലുഗു സിനിമ നടനെ രക്ഷപ്പെടുത്തി - തെലുഗു സിനിമാ നടനെ രക്ഷപ്പെടുത്തി
കർണാടക ഗോകർണയിലെ കുഡ്‌ലെ ബീച്ചിൽ കുളിക്കുന്നതിനിടെയാണ് തെലുഗു സിനിമ നടൻ അഖിൽ രാജ് തിരമാലയിൽ അകപ്പെട്ടത്.
തിരമാലയിൽ അകപ്പെട്ട തെലുഗു സിനിമാ നടനെ രക്ഷപ്പെടുത്തി
ഗോകർണ അഡ്വഞ്ചർ ഓർഗനൈസേഷൻ ജീവനക്കാരും ലൈഫ് ഗാർഡുകളും ചേർന്നാണ് നടനെ രക്ഷപ്പെടുത്തിയത്. തിരമാലകൾക്കിടയിൽ നടൻ മുങ്ങി താഴുന്നത് ശ്രദ്ധയിൽപ്പെട്ട ലൈഫ് ഗാർഡുകൾ ജൂട്ട് സ്‌കീ വാട്ടർ ബൈക്കുമായി എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഗോകർണ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.