ന്യൂഡൽഹി:രാജ്യത്തെ സ്വകാര്യ കൊവിഡ് വാക്സിൻ നിർമ്മാതാക്കളെ സജീവമായി നിരീക്ഷണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്സിൻ ഡോസുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്രസര്‍ക്കാരിനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ അളവിൽ ലഭ്യമാക്കുന്നതിനായി, സ്വകാര്യ നിർമ്മാതാക്കൾ വാക്സിനുകൾ നിർമ്മിക്കുന്നത് കേന്ദ്രം സജീവമായി നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും വേണം. ഈ നിർണായക വശം സ്വകാര്യ നിർമ്മാതാക്കളുടെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കെജ്‌രിവാൾ കേന്ദ്രത്തിനയച്ച കത്തിൽ പറയുന്നു.