കേരളം

kerala

ETV Bharat / bharat

അതിരൂക്ഷം കൊവിഡ് വ്യാപനം; 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്‌തത് 5,880 പുതിയ കേസുകൾ

14 മരണങ്ങളോടെ ആകെ മരണസംഖ്യ 5,30,979 ആയി ഉയർന്നു. ജാഗ്രത പുലർത്താൻ നിർദ്ദേശം.

Active Covid cases in country  New Covid cases in india  കൊവിഡ് വ്യാപനം അതിരൂക്ഷം  റിപ്പോർട്ട് ചെയ്‌തത് 5880 പുതിയ കേസുകൾ  പുതിയ കൊവിഡ് കേസുകൾ  കൊറോണ  corona  covid
കൊവിഡ് വ്യാപനം

By

Published : Apr 10, 2023, 11:02 AM IST

ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 5,880 പുതിയ കൊറോണ വൈറസ് കേസുകൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‌ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സജീവ കേസുകൾ 35,199 ആയി ഉയർന്നിട്ടുണ്ട്. 14 മരണങ്ങളോടെ ആകെ മരണസംഖ്യ 5,30,979 ൽ എത്തി.

ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നാല് മരണങ്ങൾ വീതവും ഗുജറാത്ത്, ജമ്മു കശ്‌മീർ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതവും കേരളത്തിൽ നിന്ന് 2 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.67 ശതമാനവുമാണ്.

കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി (4,47,62,496) രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മൊത്തം അണുബാധയുടെ 0.08 ശതമാനം സജീവ കേസുകളും വീണ്ടെടുക്കൽ നിരക്ക് 98.73 ശതമാനവുമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

രോഗം ഭേദമായവരുടെ എണ്ണം 4,41,96,318 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്. മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് പ്രകാരം രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details