ന്യൂഡൽഹി :രാജ്യത്ത് 10,542 പുതിയ കൊവിഡ് കേസുകള്‍. കേവലം 24 മണിക്കൂറിനിടയിലെ വർധനവാണിത്. അതോടൊപ്പം സജീവ കേസുകൾ 63,562 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്‌ച അറിയിച്ചു. 27 മരണങ്ങളോടെ ആകെ ജീവഹാനി 5,31,190 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് 10,542 പുതിയ കൊവിഡ് കേസുകൾ ; 27 മരണം, സജീവ കേസുകൾ 63,562 - പ്രതിവാര പോസിറ്റിവിറ്റി നിരക്ക്
രാജ്യത്ത് 27 മരണങ്ങളോടെ കൊവിഡിനെ തുടര്‍ന്നുള്ള ജീവഹാനി 5,31,190 ആയി ഉയർന്നു
കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി (4,48,45,401) രേഖപ്പെടുത്തി. പ്രതിദിന കേസ് പോസിറ്റിവിറ്റി നിരക്ക് ചൊവ്വാഴ്‌ച 3.62 ശതമാനത്തിൽ നിന്ന് ഇന്ന് 4.39 ശതമാനമായപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 5.04 ൽ നിന്ന് 5.14 ആയി ഉയർന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.1 ശതമാനമാണ്.
സജീവ കേസുകള്‍ മൊത്തം കേസുകളുടെ 0.14 ശതമാനമാണ്. രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,42,50,649 ആയി ഉയർന്നു. അതേസമയം, രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.18 ശതമാനമാണ്. മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്‌സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്.