കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 13,086 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് ബാധിക്കപ്പെട്ടവരുടെ എണ്ണം 4,35,31,650 ആയി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,14,475 ആയി വര്‍ധിച്ചു.

daily covid cases in india  covid data in India  covid trajectory in India  ഇന്ത്യയിലെ പ്രതിദിന കൊവിഡ് കണക്ക്  കൊവിഡ് പോസിറ്റിവിറ്റി നിരക്ക്  ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതര്‍
രാജ്യത്ത് 13,086 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jul 5, 2022, 10:50 AM IST

ന്യൂഡല്‍ഹി:രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 13,086 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ (04.07.2022) ഇത് 16,135 ആയിരുന്നു.

രാജ്യത്ത് കൊവിഡ് ബാധിക്കപ്പെട്ടവരുടെ എണ്ണം 4,35,31,650 ആയി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,14,475 ആയി വര്‍ധിച്ചു. 24 മണിക്കൂറിനുള്ളില്‍ 19 കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു.

ആകെ കൊവിഡ് മരണം 5,25,242 ആയി. കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിന്‍റെ 0.26 ശതമാനമാണ്. കൊവിഡ് മുക്തി നിരക്ക് 98.53 ശതമാനമാണ്.

ഇതുവരെ 86.44 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്നത് 4,51,312 പരിശോധനകളാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനമാണ്.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.81 ശതമാനം. രാജ്യത്ത് കൊവിഡ് ബാധിക്കപ്പെട്ടവരുടെ എണ്ണം നാല് കോടി കടന്നത് ഈ വര്‍ഷം ജനുവരി 25നാണ്.

ABOUT THE AUTHOR

...view details