ഡെറാഡൂൺ: മഹാകുംഭ മേളയിൽ വ്യാജ കൊവിഡ് പരിശോധന നടത്തിയതിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ചൊവ്വാഴ്ച അരുൺ സിംഗ് സെംഗാർ പറഞ്ഞു.
തെറ്റായ ഡാറ്റകൾ നൽകിയെന്ന് മനസിലായിട്ടുണ്ട്. അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന് ശേഷം വസ്തുതകൾ പുറത്തുവരും. തെറ്റായ ഡാറ്റയാണ് നൽകിയതെന്ന് തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും സെംഗാർ അറിയിച്ചു.
ALSO READ:ഗ്രാമത്തിലെ പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി ഏഴാം ക്ലാസ് വിദ്യാർഥി
കുംഭ മേളയോടനുബന്ധിച്ച് കൊവിഡ് പരിശോധനകൾ നടത്താൻ സർക്കാർ സ്വകാര്യ ലാബുകളെ വാടകയ്ക്ക് എടുത്തിരുന്നു. എന്നാൽ ആന്‍റിജൻ പരിശോധനയുടെ ഡാറ്റയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ജൂൺ 11 ന് ഉത്തരാഖണ്ഡ് സർക്കാർ ടെസ്റ്റുകൾ നടത്തിയ എല്ലാ സ്വകാര്യ ലാബുകളിലും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ALSO READ:മഴക്കാല ദുരന്തം മറികടക്കാന്‍ ഉന്നതതല യോഗം വിളിച്ച് അമിത്ഷാ
ലാബുകളിൽ അന്വേഷണം നടത്താൻ ഹരിദ്വാർ ജില്ലാ മജിസ്‌ട്രേറ്റ് സി രവിശങ്കർ മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി 15 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ജില്ലാ മജിസ്‌ട്രേറ്റിന് സമർപ്പിക്കും.