കാണ്‍പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനേയും ഹിന്ദു ദൈവങ്ങളുടേയും ആക്ഷേപിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് കാണ്‍പൂരിലെ അഭിഭാഷകൻ. വിജേന്ദർ കുമാർ യാദവ് എന്ന ഫേസ്ബുക്ക് ഉപയോക്താവിനെതിരെ അനിരുദ്ധ് ജയ്‌സ്വാൾ എന്ന അഭിഭാഷകനാണ് ജൂഹി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പ്രധാനമന്ത്രിയേയും ആർ.എസ്.എസ് മേധാവിയേയും അപകീർത്തിപ്പെടുത്തി എഫ്.ബി പോസ്റ്റ് ; നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ - പ്രധാനമന്ത്രിയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ കേസ്
വിജേന്ദർ കുമാർ യാദവ് എന്ന യുവാവിനെതിരെ അനിരുദ്ധ് ജയ്‌സ്വാൾ എന്ന അഭിഭാഷകനാണ് പൊലീസിൽ പരാതി നൽകിയത്
അനിരുദ്ധ് പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾ വൈറലായതോടെ അത് ജനങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ടാക്കിയെന്ന് ജയ്‌സ്വാൾ ആരോപിച്ചു. എന്നാൽ പൊലീസ് ഇത് ശ്രദ്ധിക്കുകയോ ഇതിനെതിരെ നടപടി എടുക്കുകയോ ചെയ്‌തില്ല. ജൂഹി ഇൻസ്പെക്‌ടറുമായി ഇത് സംബന്ധിച്ച് സംസാരിച്ചെങ്കിലും ഒരു മണിക്കൂർ കാത്തിരിക്കാനായിരുന്നു നിർദേശം - ജയ്‌സ്വാൾ പറഞ്ഞു.
കാണ്‍പൂർ കമ്മിഷണറും കേസിൽ ഒരു നടപടിയും എടുത്തിട്ടില്ല. പൊലീസിന്‍റെ ഈ മെല്ലെപ്പോക്ക് നയത്തിൽ ബി.ജെ.പി പ്രവർത്തകർ വളരെ രോഷാകുലരാണ്. അതിനാൽ എത്രയും പെട്ടെന്ന് ഇയാൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും അനിരുദ്ധ് ജയ്‌സ്വാൾ ആവശ്യപ്പെട്ടു.