ലക്‌നൗ :യുപിയില്‍ലൈംഗിക അതിക്രമ പരാതി പിന്‍വലിക്കാത്തതിന്‍റെ പേരില്‍ ദമ്പതികള്‍ക്ക് നേരെ ആസിഡ് ആക്രമണം. തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നന്ദ്‌ഹി ലാല്‍ (42), ഭാര്യ ലക്ഷ്‌മി (40) എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
മകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഇവര്‍ രാജേഷ് എന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. രാത്രി അഞ്ചംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ദമ്പതികള്‍ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.