കേരളം

kerala

ETV Bharat / bharat

കോയമ്പത്തൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം - യുവതിക്ക് നേരെ ആസിഡ് ആക്രമണം

കെട്ടിടനിർമാണ തൊഴിലാളിയായ രാധ എന്ന സ്ത്രീക്ക് നേരെയാണ് വ്യാഴാഴ്‌ച രാത്രി ആസിഡ് ആക്രമണം ഉണ്ടായത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്കിൽ വന്ന അജ്ഞാതൻ രാധയെ തടഞ്ഞുനിർത്തി ആസിഡ് ഒഴിക്കുകയായിരുന്നു.

Coimbatore Acid attack  Acid attack on woman in coimbatore  Acid attack victim  യുവതിക്ക് നേരെ ആസിഡ് ആക്രമണം  കോയമ്പത്തൂർ ആസിഡ് ആക്രമണം
കോയമ്പത്തൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

By

Published : Jan 7, 2022, 2:58 PM IST

കോയമ്പത്തൂർ:നഗരത്തില്‍ 34കാരിക്ക് നേരെ അജ്ഞാതന്‍റെ ആസിഡ് ആക്രമണം. ധർമപുരി ജില്ലയിൽ നിന്നുള്ള കെട്ടിടനിർമാണ തൊഴിലാളിയായ രാധ എന്ന സ്ത്രീക്ക് നേരെയാണ് വ്യാഴാഴ്‌ച രാത്രി ആസിഡ് ആക്രമണം ഉണ്ടായത്. രണ്ട് പെൺമക്കളുള്ള രാധ കഴിഞ്ഞ എട്ട് മാസമായി ഭർത്താവുമായി പിരിഞ്ഞ് അമ്മൻകുളത്ത് വാടകവീട്ടിലാണ് താമസം. ധർമപുരി സ്വദേശിയായ സ്റ്റാലിൻ ആണ് രാധയുടെ ഭർത്താവ്.

വ്യാഴാഴ്‌ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്കിൽ വന്ന അജ്ഞാതൻ രാധയെ തടഞ്ഞുനിർത്തി ആസിഡ് ഒഴിക്കുകയായിരുന്നു. രാധ ബഹളം വച്ചതോടെ പ്രതി സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. മുഖത്തിന്‍റെ വലതുവശത്തും തോളിലും ഇടതു കൈയിലും പൊള്ളലേറ്റ യുവതിയെ നാട്ടുകാർ ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രാധയെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ഐപിസി സെക്ഷൻ 326 എ പ്രകാരം റേസ് കോഴ്‌സ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പ്രാഥമിക അന്വേഷണത്തിൽ ആസിഡ് ആക്രമണം നടത്തിയത് ഭർത്താവല്ലെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. എങ്കിലും ഭർത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.

Also Read: കുട്ടിയെ തട്ടിയെടുത്തത് സുഹൃത്തുമായുള്ള ബന്ധം നിലനിര്‍ത്താന്‍, പ്രതി നീതു മാത്രം; പൊലീസ്

ABOUT THE AUTHOR

...view details