ലക്‌നൗ: യുപിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വ്യാഴാഴ്‌ച വൈകുന്നരം ഔറയ്യയില്‍ നിന്നും ഇറ്റാവാഹിലുള്ള ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകവേയാണ് യുവതിയെ മൂന്നംഗ സംഘം ആക്രമിച്ചത്. ആക്രമണ ശേഷം പ്രതികള്‍ ട്രെയിനില്‍ നിന്നും ചാടി രക്ഷപെട്ടതായി പൊലീസ് പറഞ്ഞു.
പൂര്‍വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ സഹോദരനും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് പ്രതികള്‍ സഹോദരനെ കള്ളക്കേസില്‍ കുടുക്കി.