കേരളം

kerala

ETV Bharat / bharat

കർണാടകയിൽ പ്രണയം നിരസിച്ച വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം - refused love acid attack

കർണ്ണാടകയിൽ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം ഇടതു കണ്ണിന് സാരമായി പരിക്കേറ്റ പെൺകുട്ടിയെ വിദഗ്‌ത ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് അയച്ചു.

Acid attack  Karnataka  ആസിഡ് ആക്രമണം  വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം  Karnataka Acid attack  രാംനഗർ
വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം

By

Published : Feb 18, 2023, 9:41 AM IST

രാംനഗർ: പ്രണയം നിരസിച്ച വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. കർണാടക രാംനഗർ ജില്ലയിൽ കനകപുര സിറ്റിയിൽ ബൈപാസ് റോഡിനരികെ നാരായണപ്പ തടാകത്തിന് സമീപം വെള്ളിയാഴ്‌ചയാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. ആസിഡ് ആക്രമണത്തിൽ പെൺകുട്ടിയുടെ ഇടത് കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനാൽ കൂടുതൽ വിദഗ്‌ത ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് അയച്ചു. ആസിഡ് ആക്രമണം നടത്തിയ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിക്കാൻ യുവാവ് നിരന്തരമായി നിർബന്ധിച്ചിരുന്നെന്നും എതിർത്തതിനാൽ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കനകപുര ടൗൺ പൊലീസ് സ്റ്റേഷനിൽ പോക്‌സോ നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തു. ആസിഡ് ആക്രമണം നടത്തിയ പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

ABOUT THE AUTHOR

...view details