രാമനഗര: കർണാടകയിലെ രാമനഗരയിൽ 17കാരിക്ക് നേരെ ആസിഡ് ഒഴിച്ച പ്രതി പിടിയിൽ. കനകപുര കുറുപ്പേട്ട സ്വദേശി സുമന്താണ് പൊലീസ് പിടിയിലായത്. കനകപുര സിറ്റയിലെ ബൈപ്പാസ് റോഡിനരികെ നാരായണപ്പ തടാകത്തിന് സമീപം വെള്ളിയാഴ്‌ചയായിരുന്നു (ഫെബ്രുവരി 17) സംഭവം. ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
പ്രണയാഭ്യർഥന നിരസിച്ച ബാലികയെ ആസിഡ് ഒഴിച്ച പ്രതി പിടിയിൽ - ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ
മെക്കാനിക്കായി ജോലി ചെയ്യുന്ന കുറുപ്പേട്ട സ്വദേശി സുമന്താണ് പൊലീസിന്‍റെ പിടിയിലായത്. വെള്ളിയാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം.
ആസിഡ് ആക്രമണം
മെക്കാനിക്കായ ഇയാൾ പെൺകുട്ടിയോട് നിരന്തരം പ്രണയാഭ്യർഥന നടത്തിയിരുന്നു. ഇത് പെൺകുട്ടി നിരസിച്ചതിലുള്ള ദേഷ്യമാണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് രാമനഗര പൊലീസ് സൂപ്രണ്ട് കാർത്തിക് റെഡ്ഡി പറഞ്ഞു. ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും കണ്ണുകളിലും ഗുരുതരമായി പൊള്ളലേറ്റു. പ്രാദേശിക ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പെൺകുട്ടിയെ ബെംഗളൂരുവിലെ ഒഫ്‌താൽമിക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Also read:കർണാടകയിൽ പ്രണയം നിരസിച്ച വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം