പട്‌ന: ബിഹാറിൽ ഭൂമി തർക്കത്തെത്തുടർന്ന് നടന്ന ആസിഡ് ആക്രമണത്തിൽ 50 പേർക്ക് പരിക്ക്. സരൺ ജില്ലയിലെ ചൈത്പൂർ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.
ബിഹാറിൽ ആസിഡ് ആക്രമണം; 50 പേർക്ക് പരിക്ക് - ബീഹാറിലെ ആസിഡ് ആക്രമണം
ഭൂമി തർക്കത്തെത്തുടർന്നാണ് ബീഹാറിൽ ആസിഡ് ആക്രമണം നടന്നത്.

ബീഹാറിൽ ആസിഡ് ആക്രമണം; 50 പേർക്ക് പരിക്ക്
ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ പിഎംസിഎച്ചിലേക്ക് അയച്ചു. 25 പേർ സമീപത്തുള്ള നഴ്‌സിങ് ഹോമിലും ബാക്കിയുള്ളവർ വിവിധ ആശുപത്രികളിലുമായിട്ടാണ് ചികിത്സയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാംചന്ദ്ര ഷാ, മരുമകൻ സഞ്ജയ് ഷാ എന്നിവർ തമ്മിൽ വർഷങ്ങളായുണ്ടായിരുന്ന സ്വത്തു തർക്കമാണ് ഈ ഏറ്റുമുട്ടലിനും ആസിഡ് ആക്രമണത്തിനും കാരണമായത്.