സൈദാബാദ് (തെലങ്കാന): അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി 10,000 രൂപയ്‌ക്ക് വിറ്റ പ്രതി പിടിയിൽ. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടമാഞ്ചി പാണ്ഡു(28), ഉബിദി നരസിംഹ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് സംഭവം.
ഫെബ്രുവരി 18നാണ് കേസിനാസ്‌പദമായ സംഭവം. കുട്ടിയെ 10,000 രൂപയ്‌ക്ക് ഉബിദി നരസിംഹ പാണ്ഡുവിന്‍റെ പക്കൽ നിന്നും വാങ്ങുകയായിരുന്നു. നാല് പെൺമക്കളുടെ പിതാവായ നരസിംഹ, കുടുംബത്തിന് അവകാശിയായി ആൺകുട്ടിയെ വേണമെന്നാവശ്യപ്പെട്ട് പാണ്ഡുവിനെ സമീപിച്ചു. ഇതനുസരിച്ച്, ശങ്കേശ്വർ ബസാറിലെ ശിവക്ഷേത്രത്തിൽ ഭിക്ഷാടനം നടത്തുന്ന യുവതിയേയും (20) മകനെയും (5) പാണ്ഡു പിന്തുടർന്നു.