ന്യൂഡൽഹി:റിപ്പബ്ലിക് ദിന ട്രാക്‌ടർ റാലിയിലുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിയായ സുഖ്ദേവ് സിംഗ് സംഭവത്തിന് ശേഷം സിങ്കു അതിർത്തി സന്ദർശിക്കുകയും പിന്നീട് പഞ്ചാബിലേക്ക് പോവുകയും ചെയ്തതായി ഡൽഹി പൊലീസ് . ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളില്‍ മുഖ്യപ്രതിയായിരുന്നു സുഖ്‌ദേവ് സിംഗ്. ഹരിയാനയിലെ കർണാൽ സ്വദേശിയായ സുഖ്ദേവ് സിംഗിനെ ചണ്ഡീഗഡിലെ സെൻട്രൽ മാളിന് സമീപത്ത് വച്ചാണ് ഞായറാഴ്‌ച്ച പിടികൂടിയത്.
അക്രമത്തിന് ശേഷം സുഖ്ദേവ് സിംഗ് സിങ്കു അതിർത്തി സന്ദർശിച്ചതായി ഡൽഹി പൊലീസ് - ദേശിയ വാർത്ത
സംഭവം നടക്കുന്ന ദിവസം സുഖ്ദേവ് സിംഗ് രാത്രി പത്ത് മണിവരെ ചെങ്കോട്ടയിൽ ഉണ്ടായിരുന്നുവെന്നും തുടർന്ന് സിങ്കു അതിർത്തിയിലേക്ക് പോവുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അക്രമത്തിന് ശേഷം സുഖ്ദേവ് സിംഗ് സിങ്കു അതിർത്തി സന്ദർശിച്ചതായി ഡൽഹി പൊലീസ്
സംഭവം നടക്കുന്ന ദിവസം സുഖ്ദേവ് സിംഗ് രാത്രി പത്ത് മണിവരെ ചെങ്കോട്ടയിൽ ഉണ്ടായിരുന്നുവെന്നും തുടർന്ന് സിങ്കു അതിർത്തിയിലേക്ക് പോവുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സുഖ്ദേവ് സിംഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ ഡൽഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . ഇയാൾക്ക് പുറമെ ജജ്‌ബീർ സിംഗ്, ബൂട്ടാ സിംഗ്,ഇഖ്‌ബാൽ സിംഗ് എന്നിവരെ കണ്ടെത്തുന്നതിനും ഡൽഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.