മുംബൈ: മഹാരാഷ്‌ട്രയില്‍ സൈബര്‍ കുറ്റകൃത്യം നടത്തിയ അനീസ് ഷക്കീല്‍ അന്‍സാരിക്ക്( 28) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. മുംബൈ സെഷൻസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്‌ജി ജോഗ്‌ലേക്കർ ഇന്നലെ(21.10.2022) യാണ് പ്രതി അനീസ് ഷക്കീല്‍ അന്‍സാരിക്ക് ശിക്ഷ വിധിച്ചത്. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ആദ്യ സൈബർ തീവ്രവാദ കുറ്റകൃത്യമാണിതെന്നാണ് റിപ്പോര്‍ട്ട്.
മുംബൈയിലെ അമേരിക്കൻ സ്‌കൂള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ട കേസ്; അനീസ് അന്‍സാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ - ഇന്നത്തെ പ്രധാന വാര്‍ത്ത
2014ല്‍ മുംബൈയിലെ അമേരിക്കൻ സ്‌കൂളിൽ ചാവേർ ബോംബ് ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ പ്രതി അനീസ് ഷക്കീല്‍ അന്‍സാരിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു
കൂടാതെ പിഴ തുകയായി 25,000 രൂപയും കെട്ടിവയ്‌ക്കാന്‍ കോടതി ആവശ്യപ്പെട്ടു. സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്‌തു വരികയായിരുന്ന അന്‍സാരിയെ മുംബൈയിലെ അമേരിക്കൻ സ്‌കൂളിൽ ചാവേർ ബോംബ് ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിന് 2014-ലാണ് തീവ്രവാദ വിരുദ്ധ സേന അറസ്‌റ്റ് ചെയ്‌തത്.
പ്രതിക്കെതിരെ ഐപിസി, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് തുടങ്ങിയവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും തീവ്രവാദ വിരുദ്ധസേന കേസെടുത്തു. ചാവേർ ബോംബ് ആക്രമണത്തിന്‍റെ ഗൂഢാലോചനയെക്കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് ഇതില്‍ അൻസാരിക്ക് പങ്കുണ്ടെന്ന് തെളിയുകയും ചെയ്‌തതിനാണ് എടിഎസ്(ആന്‍റി ടെററിസം സ്‌ക്വാഡ്) അറസ്റ്റ് ചെയ്‌തത്.