ചാമരാജനഗര്‍ (കര്‍ണാടക): രക്ഷപ്പെടാനായി പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ശിവമാദയ്യ, മദേഗൗഡ, സോമണ്ണ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യലന്തൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മകനെ കൊലപ്പെടുത്തി എന്ന് കാണിച്ച് മരിച്ച നിങ്കരാജുവിന്‍റെ അമ്മ മഹാദേവമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ച സംഭവം; മൂന്ന് പൊലീസുകാര്‍ക്കെതിരെ കേസ് - നിങ്കരാജു
കര്‍ണാടക ചാമരാജനഗറിലാണ് സംഭവം. നിങ്കരാജു എന്ന 21കാരനാണ് മരിച്ചത്. രക്ഷപ്പെടാനായി പൊലീസ് ജീപ്പില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ നിങ്കരാജു ചികിത്സക്കിടെ മരിക്കുകയായിരുന്നു
പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ച സംഭവം; മൂന്ന് പൊലീസുകാര്‍ക്കെതിരെ കേസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലാണ് യലന്തൂര്‍ കുന്തുരുമോള്‍ സ്വദേശിയായ നിങ്കരാജു (21) വിനെതിരെ കേസെടുത്തത്. നവംബര്‍ 23നായിരുന്നു സംഭവം. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.
പൊലീസ് ജീപ്പില്‍ നിന്ന് ചാടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ നിങ്കരാജു മരിച്ചു എന്ന് പൊലീസ് അറിയിച്ചു.