ചെന്നൈ:കോയമ്പത്തൂര്‍ ജോസ് ആലുക്കാസ് ജ്വല്ലറി ഷോറൂമിലെ മോഷണ കേസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ നോര്‍ത്ത് ഡെപ്യൂട്ടി കമ്മിഷണര്‍ ചന്ദീഷ്. പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മപുരി സ്വദേശിയായ വിജയ്‌യാണ് കേസിലെ പ്രതി. ഇയാളുടെ ഭാര്യ നര്‍മ്മദയാണിപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. മൂന്ന് കിലോ സ്വര്‍ണാഭരണങ്ങളും ഇവരില്‍ നിന്ന് പൊലീസ് പിടികൂടി (Coimbatore DCP chandeesh).
മേഷണത്തിന് പിന്നാലെ ഇയാളും ഭാര്യയും ആനമലയിലെ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വിജയ്‌യെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സ്ഥലത്തെത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഭാര്യ നര്‍മ്മദയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുകയാണ് (Jewelry robbery case In Coimbatore).
പ്രതിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ അഞ്ചംഗങ്ങള്‍ അടങ്ങുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു. ജ്വല്ലറിയിലെയും സമീപ പ്രദേശങ്ങളിലെയും അടക്കം 400 ഓളം സിസിടിവി കാമറകളാണ് പൊലീസ് പരിശോധിച്ചത് (Jos Alukkas Jewelry robbery).
അന്വേഷണത്തിന്‍റെ ഭാഗമായി കോയമ്പത്തൂരിലെയും ധര്‍മപുരിയിലെയും മുഴുവന്‍ മോഷണ കേസ് പ്രതികളെയും കുറിച്ച് അന്വേഷണം നടത്തി. ഇത്തരത്തില്‍ നടത്തിയ അന്വേഷണവും സിസിടിവികളില്‍ നിന്നും ലഭിച്ച നിര്‍ണായക ദൃശ്യങ്ങളുമാണ് പ്രതിയെ വലയിലാക്കിയത്. കവര്‍ച്ച നടത്താനായി പ്രതി പൊള്ളാച്ചിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ബസില്‍ യാത്ര തിരിച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.