ലഖ്നോ:ലഖിംപൂർ കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയെ ഖേരി ജില്ല ജയിലിലേക്കയച്ചു. ആശിഷിനെ ജയിലിൽ പ്രത്യേക സെല്ലില്ലായിരിക്കും പാർപ്പിക്കുക. സുരക്ഷകാരണങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്ന് ജയില്‍ സൂപ്രണ്ട് പി.പി സിങ് പറഞ്ഞു.
ഇന്നലെയാണ്(24.03.2022) ആശിഷ് മിശ്ര കോടതിയില്‍ കീഴടങ്ങിയത്. ലഖ്‌നോ ഹൈക്കോടതിയുടെ ബെഞ്ച് അനുവദിച്ച ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ ഏപ്രില്‍ 18ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഒരാഴ്‌ചയ്ക്കകം കീഴടങ്ങാന്‍ ആശിഷ് മിശ്രയോട് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.