കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം: 18 സംസ്ഥാനങ്ങളിൽ രോഗബാധ കുറയുന്നതായി കേന്ദ്രം

26 സംസ്ഥാനങ്ങളിൽ ഇപ്പോഴും പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതൽ ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

13 states have over 1 lakh active cases 17 states reports less than 50 000 active cases: Health Ministry According to the Center, the incidence is declining in 18 states, including Maharashtra and Delhi Maharashtra Delhi കൊവിഡ് വ്യാപനം: മഹാരാഷ്ട്ര,ഡൽഹി ഉൾപ്പെടെ 18 സംസ്ഥാനങ്ങളിൽ രോഗബാധ കുറയുന്നതായി കേന്ദ്രം കൊവിഡ് വ്യാപനം മഹാരാഷ്ട്ര,ഡൽഹി ഉൾപ്പെടെ 18 സംസ്ഥാനങ്ങളിൽ രോഗബാധ കുറയുന്നതായി കേന്ദ്രം മഹാരാഷ്ട്ര ഡൽഹി കേന്ദ്രം
കൊവിഡ് വ്യാപനം: മഹാരാഷ്ട്ര,ഡൽഹി ഉൾപ്പെടെ 18 സംസ്ഥാനങ്ങളിൽ രോഗബാധ കുറയുന്നതായി കേന്ദ്രം

By

Published : May 11, 2021, 8:25 PM IST

ന്യൂഡൽഹി :രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണവും മരണങ്ങളും കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉൾപ്പെടെ 18 ഓളം ഇടങ്ങളിൽ കൊറോണ കേസുകളുടെ എണ്ണം കുറയുന്നതായാണ് പ്രകടമാകുന്നത്. കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ 13 ഓളം സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. ആറ് സംസ്ഥാനങ്ങളിൽ 50,000 മുതൽ ഒരു ലക്ഷം വരെ സജീവ കേസുകളും ഉണ്ട്. 17 സംസ്ഥാനങ്ങളിൽ 50,000 ത്തിൽ താഴെയാണ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം.

Read Also…..കൊവിഡ് വ്യാപനം: 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകള്‍

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഛത്തീസ്ഗഡ്, ബിഹാർ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, തെലങ്കാന, ചണ്ഡിഗഡ്, ലഡാക്ക്, ദമാം, ഡിയു, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ കൊറോണ പ്രതിദിന കേസുകൾ കുറഞ്ഞുവരികയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കർണാടക, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഒഡീഷ, പഞ്ചാബ്, അസം, ജമ്മു കശ്മീർ, ഗോവ, ഹിമാചൽ പ്രദേശ്, പുതുച്ചേരി, മണിപ്പൂർ, മേഘാലയ, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശുകൾ എന്നീ സംസ്ഥാനങ്ങളിൽ രോഗബാധ വർദ്ധിച്ചുവരികയാണെന്ന് രാജേഷ് ഭൂഷൺ പറഞ്ഞു. 26 സംസ്ഥാനങ്ങളിൽ ഇപ്പോഴും പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതൽ ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ABOUT THE AUTHOR

...view details