ബെംഗളൂരു:വിമാനത്താവളത്തിലേക്ക് (Kempegowda International Airport) പോവുകയായിരുന്ന ടാക്‌സി കാറില്‍ മറ്റൊരു കാറിച്ച് മൂന്ന് മരണം. ചിക്കജാല പൊലീസ് സ്റ്റേഷന്‍ (Chikkajala Police Station) പരിധിയിലെ ബെട്ടഹലസുരുവിന് സമീപം വ്യാഴാഴ്ച രാത്രി 9.30 നാണ് സംഭവം. കനത്ത മഴയെ (Intense Rain) തുടര്‍ന്ന് ഡ്രൈവര്‍ക്കുണ്ടായ കാഴ്ചക്കുറവാണ് അപകടത്തിന് കാരണം.
Road Accident In Bengaluru | ബെംഗളൂരുവില്‍ കാര്‍ മറ്റൊരു കാറിലിടിച്ച് 3 മരണം - ബെംഗളൂരു ടാക്‌സി കാര്‍ അപകടം
ബെംഗളൂരു എയര്‍പോര്‍ട്ട് (Kempegowda International Airport) റോഡിലുണ്ടായ വാഹനാപകടത്തിന് കാരണം കനത്ത മഴയെ (Intense Rain) തുടര്‍ന്ന് ഡ്രൈവര്‍ക്കുണ്ടായ കാഴ്ചക്കുറവാണെന്നാണ് പ്രാഥമിക നിഗമനം.
Road Accident In Bengaluru | ബെംഗളൂരുവില്‍ കാര്‍ മറ്റൊരു കാറിലിടിച്ച് 3 മരണം; 2 പേര്‍ക്ക് പരിക്ക്
ALSO READ:Rain Alert| സംസ്ഥാനത്ത് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്
ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന മഹീന്ദ്ര എക്‌സ്.യു.വി കാർ നിയന്ത്രണം വിട്ട് ഡിവൈഡർ കടന്ന് ടാക്‌സിയില്‍ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ ടാക്‌സി കാര്‍ പൂർണമായി തകര്‍ന്നു. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.