അമരാവതി: ആന്ധ്രയിലെ നെല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ നദിയിൽ വീണ് ഒരു കുട്ടിയെ കാണാതാകുകയും ചെയ്‌തു. ശനിയാഴ്‌ച രാത്രി 8.30 ഓടെയാണ് അപകടം നടന്നത്.
ആന്ധ്രയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു - accident in andhra
വിശാഖപട്ടണം സ്വദേശികളാണ് അപകടത്തിൽ മരിച്ചത്.
ആന്ധ്രയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു
കുട്ടിയും മാതാപിതാക്കളും മോട്ടോർ സൈക്കിളിൽ പാലം കടന്ന് നായിഡുപേട്ട പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിനിടെ മദ്യപിച്ച് കൊണ്ടിരുന്ന മൂന്ന് സുഹൃത്തുക്കളുമായി കൂട്ടിയിടിക്കുകയായിരുന്നു. വിശാഖപട്ടണം സ്വദേശികളും സുഹൃത്തുക്കളുമായ ത്രിനാഥ്, സായി എന്നിവർ മരിക്കുകയും കുട്ടിയെ കാണാതാകുകയും ചെയ്‌തു. മരിച്ച രണ്ടു പേരും നായിഡുപേട്ടയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ സുരക്ഷിതരാണ്.