റാഞ്ചി (ജാർഖണ്ഡ്): ജാർഖണ്ഡിൽ പാലത്തിൽ നിന്ന് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് ഇന്ന്(17.09.2022) അപകടം നടന്നത്.
ജാർഖണ്ഡിൽ പാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; ആറ് മരണം - അപകടത്തിൽ ആറ് പേർ മരിച്ചു
ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞത്. അപകടത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ബസിൽ 50 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഗിരിദിഹ് ജില്ലയിൽ നിന്ന് റാഞ്ചിയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പാലത്തിന്‍റെ കൈവരി തകർത്ത് സിവാനെ നദിയുടെ വശത്തേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് മനോജ് രത്തൻ ചോത്തെ പറഞ്ഞു.
ഇപ്പോഴും ബസിനുള്ളിൽ യാത്രക്കാർ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഹസാരിബാഗിലെ സദർ ആശുപത്രിയിലെ ഡോക്‌ടർമാർ പറഞ്ഞു.