എബിവിപി ദേശീയ സെക്രട്ടറി നദിയിൽ മുങ്ങിമരിച്ചു - national secretary
നദിയിൽ നീന്താനിറങ്ങി ചുഴിയിൽപ്പെട്ടാണ് അനികേത് ഒവാൽ മരിച്ചത്.
എബിവിപി ദേശീയ സെക്രട്ടറി നദിയിൽ മുങ്ങിമരിച്ചു
മുംബൈ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്‍റെ ദേശീയ സെക്രട്ടറി അനികേത് ഒവാൽ നദിയിൽ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദൂർബാർ പ്രദേശത്തെ നദിയിലാണ് മുങ്ങിമരിച്ചത്. ബുധനാഴ്ച സുഹൃത്തുക്കൾക്കൊപ്പം നീന്താൻ പോയ അനികേത് ചുഴിയിൽപ്പെടുകയായിരുന്നുവെന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. രണ്ട് വർഷം മുൻപാണ് അനികേത് മഹാരാഷ്ട്ര സെക്രട്ടറിയിൽ നിന്ന് ദേശീയ പദവിയിലേക്ക് എത്തിയത്.