ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സിയുടെ പരിധിയിലുള്ളവര്‍ ഒളിവില്‍ പോയാല്‍ കോടതി ഇളവുകള്‍ക്ക് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ കുറ്റാരോപിതനായി പ്രഖ്യാപിക്കപ്പെട്ട ഒരാളാണ് ഒളിവില്‍ കഴിയുന്നതെങ്കില്‍ സി ആര്‍ പി സി 438 പ്രകാരം അയാള്‍ക്ക് ജാമ്യം അനുവദിക്കുന്നതിന് തടസമില്ലെന്നും ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
കുറ്റാരോപിതന്‍റെ മൗലികാവകാശങ്ങളെ തടസപ്പെടുത്തുന്ന കർശനമായ വകുപ്പുകൾ പ്രയോഗിച്ചതിന്‍റെ പേരിൽ ആ വ്യക്തിയുടെ കുറ്റകരമായ പെരുമാറ്റത്തിന്‍റെ ആഘാതം ഇല്ലാതാകുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിയമ നടപടികള്‍ പാലിക്കാതെയും അതിന് വിധേയനാകാതെയുമിരിക്കുന്നതിന് ന്യായീകരണമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.