ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്‌മീരിൽ വികസനം കൊണ്ടുവരാൻ സാധിച്ചുവെന്ന് ന്യൂനപക്ഷകാര്യ സഹമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി. ജമ്മു കശ്‌മീരിന്‍റെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ ഭാഗമാകുന്നുണ്ട്. പ്രദേശത്തിന്‍റെ വികസനത്തിനായി സർവകക്ഷിയോഗം ചേരുന്നുണ്ടോയെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്‌മീരിന്‍റെ വികസനത്തിന് ആർട്ടിക്കിൾ 370 ആയിരുന്നു വലിയ തടസമായിരുന്നതെന്ന് ജനം ഇപ്പോൾ മനസിലാക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജമ്മു കശ്‌മീരിലെയും ലഡാക്കിലെയും ജനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സംവദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.