കേരളം

kerala

ETV Bharat / bharat

'ഘൂമര്‍' ട്രെയിലര്‍ എത്തി; അഭിഷേക് ബച്ചനും സയാമി ഖേറും ഒന്നിക്കുന്ന പുതിയ ചിത്രം - ഘൂമര്‍

ഘൂമര്‍ ട്രെയിലര്‍ പുറത്തിറങ്ങി. അതിജീവനത്തിന്‍റെ കഥയാണ് ആര്‍ ബല്‍ക്കി സംവിധാനം ചെയ്‌ത ചിത്രം പറയുന്നത്.

ghoomer trailer out  abhishek bachchan  Saiyami as Anina  paraplegic sportsperson  Shabana Azmi  Angad Bedi  R balki  ghoomer release date  പരിശീലകനായി അഭിഷേക് ബച്ചന്‍  അഭിഷേക് ബച്ചന്‍  കായിക താരത്തിന്‍റെ പരിശീലകനായി അഭിഷേക് ബച്ചന്‍  Abhishek Bachchan turns coach  Ghoomer trailer  ഭിന്നശേഷിക്കാരി കായിക താരത്തിന് കരുത്തേകി അഭിഷേക്  ഘൂമര്‍ ട്രെയിലര്‍ ശ്രദ്ധേയം  ഘൂമര്‍ ട്രെയിലര്‍  ഘൂമര്‍ ട്രെയിലര്‍ പുറത്തിറങ്ങി  ഘൂമര്‍  അഭിഷേക്
തളര്‍ന്നുപോയ ഭിന്നശേഷിക്കാരി കായിക താരത്തിന് കരുത്തേകി അഭിഷേക് ബച്ചന്‍; ഘൂമര്‍ ട്രെയിലര്‍ ശ്രദ്ധേയം

By

Published : Aug 4, 2023, 7:25 PM IST

Updated : Aug 5, 2023, 10:48 AM IST

ബോളിവുഡ് താരം അഭിഷേക് ബച്ചന്‍റേതായി (Abhishek Bachchan) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഘൂമര്‍' (Ghoomer). 'ഘൂമര്‍' ട്രെയിലര്‍ റിലീസ് (Ghoomer trailer) ചെയ്‌തു. അതിജീവനത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. അഭിഷേക് ബച്ചനും സയാമി ഖേറുമാണ് 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഹൈലൈറ്റാകുന്നത്. ട്രെയിലറിനൊടുവില്‍ അമിതാഭ്‌ ബച്ചനും മുഖം കാണിക്കുന്നുണ്ട്.

ഒരു കൈ മാത്രമുള്ള ഒരാൾ രാജ്യത്തിന് വേണ്ടി കളിക്കുന്നത് യുക്തിസഹമാണോ എന്ന ചിന്തോദ്ദീപകമായ ചോദ്യത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിന്‍റെ തലേ ദിവസം നടന്ന ഒരു അപകടത്തിൽ വലതു കൈ നഷ്‌ടപ്പെടുന്ന അനീന എന്ന വനിത ബാറ്റിങ് താരത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഭിന്നശേഷിക്കാരിയായ അത്‌ലറ്റ് അനീനയായാണ് ചിത്രത്തില്‍ സയാമി വേഷമിടുന്നത്.

ജീവിതം അവസാനിച്ചു എന്ന് കരുതി സ്വന്തം മുറിയില്‍, നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണ് അനീന. ഈ സാഹചര്യത്തില്‍ പരിശീലകനായി അഭിഷേക് ബച്ചന്‍ അനീനയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും അനീനയ്‌ക്ക് ജീവിതത്തിലേക്കൊരു പുതിയ വീക്ഷണം പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.

സഹതാപമില്ലാത്ത, പരാജയപ്പെട്ട, നിരാശനായ ഒരു കളിക്കാരനാണ് ഈ പരിശീലകന്‍. അവളുടെ ജീവിതത്തിലേക്ക് ഇയാള്‍ കടന്നു വരികയും ഇയാള്‍ അവൾക്കൊരു പുതിയ ലക്ഷ്യം വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നു. ഒരു ബൗളറായി അവളെ വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി കളിക്കാൻ പ്രേരിപ്പിക്കുകയും, അവള്‍ക്ക് ഏറ്റവും മികച്ച പരിശീലനം നല്‍കി അവളുടെ വിധി മാറ്റിമറിക്കുകയും ചെയ്യുകയാണ് ഈ പരിശീലകന്‍.

'ഒരു പരാജിതന് എന്താണ് തോന്നുന്നതെന്ന് എനിക്കറിയാം. അതുപോലെ വിജയികളുടെ വികാരം എന്താണെന്ന് അറിയാനും എനിക്ക് ആഗ്രഹമുണ്ട്.' -ട്രെയിലറില്‍ നിന്നുള്ള അഭിഷേകിന്‍റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ശാരീരിക പരിമിതികൾക്കിടയിലും രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ഭിന്നശേഷിക്കാരിയായ ഒരു വനിത ക്രിക്കറ്റ് താരത്തിന്‍റെ അഭിലാഷമാണ് ചിത്രം ദൃശ്യവത്ക്കരിക്കുന്നത്. ഈ ചിത്രം ഏവരെയും പ്രചോദിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഫസ്‌റ്റ്‌ ലുക്ക് മോഷന്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ട്രെയിലര്‍ റിലീസ് ചെയ്‌തിരിക്കുന്നത്. ശാരീരിക വെല്ലുവിളികൾ നേരിട്ടിട്ടും തന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹത്തിൽ ഉറച്ചു നിൽക്കുന്ന ഭിന്നശേഷിയുള്ള ഒരു വനിത ക്രിക്കറ്റ് താരത്തിന്‍റെ യാത്രയെയാണ് മോഷന്‍ പോസ്‌റ്റര്‍ പരിചയപ്പെടുത്തുന്നത്.

ഷബാന ആസ്‌മി, അംഗദ് ബേദി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കരോലി തകാക്‌സ് പോലുള്ള അതുല്യ കായികതാരങ്ങളുടെ അവിശ്വസനീയമായ നേട്ടങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഘൂമര്‍' ഒരുക്കിയിരിക്കുന്നത്. ആര്‍ ബല്‍ക്കി (R Balki) തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രം ഓഗസ്‌റ്റ് 18നാണ് തിയേറ്ററുകളില്‍ എത്തുന്നത്. അതേസമയം ഓഗസ്‌റ്റ് 12ന് ഇന്ത്യൻ ഫിലിം ഫെസ്‌റ്റിവൽ ഓഫ് മെൽബൺ 2023ന്‍റെ ഓപ്പണിങ് നൈറ്റില്‍ ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ നടത്തും.

Also Read:'ഒരു കൈ മാത്രമുള്ള ഒരാൾ രാജ്യത്തിന് വേണ്ടി കളിക്കുന്നത് യുക്തിസഹമോ?'; ഘൂമര്‍ മോഷന്‍ പോസ്‌റ്ററില്‍ ഒളിപ്പിച്ച് ട്രെയിലര്‍ റിലീസ്

Last Updated : Aug 5, 2023, 10:48 AM IST

ABOUT THE AUTHOR

...view details