ന്യൂഡൽഹി: ആസൂത്രണ കമ്മിഷൻ മുൻ അംഗവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തെ മുൻനിര വിദഗ്‌ധരിൽ ഒരാളുമായ സാമ്പത്തിക വിദഗ്‌ധൻ അഭിജിത് സെൻ (72) അന്തരിച്ചു. തിങ്കളാഴ്‌ച രാത്രിയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സാമ്പത്തിക വിദഗ്‌ധൻ അഭിജിത് സെൻ അന്തരിച്ചു - ന്യൂഡൽഹി വാർത്തകൾ
ഹൃദയാഘാതത്തെതുടർന്ന് തിങ്കളാഴ്‌ചയായിരുന്നു അഭിജിത് സെന്നിന്‍റെ മരണം. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ ആസൂത്രണ കമ്മീഷൻ അംഗമായിരുന്നു.
സാമ്പത്തിക വിദഗ്‌ധൻ അഭിജിത് സെൻ അന്തരിച്ചു
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്‌ത്രം അധ്യാപകനായിരുന്നു. കൂടാതെ അഗ്രികൾച്ചറൽ കോസ്‌റ്റ് ആൻഡ് പ്രൈസ് കമ്മീഷൻ അധ്യക്ഷൻ ഉൾപ്പെടെയുള്ള നിരവധി സുപ്രധാന സർക്കാർ പദവികൾ വഹിച്ചിട്ടുണ്ട്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന 2004 മുതൽ 2014 വരെയുള്ള കാലയളവിൽ ആസൂത്രണ കമ്മീഷൻ അംഗമായിരുന്നു.