വിജയനഗരം: ആന്ധ്രയിലെ വിജയനഗരത്തിൽ നവജാത ശിശുവിനെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെ ആറ് മണിയോടെ കോതവലസ റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ ഒരു ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തയിത്. സംഭവത്തിൽ ആന്ധ്ര പൊലീസ് കേസെടുത്തു.
ആന്ധ്രയിൽ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി - ആന്ധ്രയിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശു
ആന്ധ്രയിലെ കോതവലസ റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ ഒരു ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ആന്ധ്രയിൽ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി
ഐപിസി സെക്ഷൻ 317 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കുഞ്ഞിനെ ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്‍റ് സർവീസസിന് (ഐസിഡിഎസ്) കൈമാറി. സമീപത്തെ ആശുപത്രിയിലെത്തിച്ച് വാക്‌സിനേഷൻ നൽകിയ ശേഷമാണ് കുഞ്ഞിനെ കൈമാറിയതെന്ന് പൊലീസ് പറഞ്ഞു.