കേരളം

kerala

വൈദ്യുത ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് ആംആദ്‌മി പാർട്ടി

വൈദ്യുത ഭേദഗതി ബില്‍ രാജ്യത്തെ ചില സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ്. ബിൽ സംസ്ഥാന സർക്കാരുകളുടെ അധികാരത്തെ പരിമിതപ്പെടുത്തുമെന്നും എഎപി പറയുന്നു.

By

Published : Jul 18, 2021, 10:20 PM IST

Published : Jul 18, 2021, 10:20 PM IST

Electricity (Amendment) Bill  Sanjay Singh  Aam Aadmi Party  Parliament  വൈദ്യുത ഭേദഗതി ബില്ല്  ആംആദ്മി പാർട്ടി  AAP leader Sanjay Singh
വൈദ്യുത ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് ആംആദ്മി പാർട്ടി

ന്യൂഡൽഹി: മൺസൂൺ കാല പാർലമെന്‍റ് സമ്മേളനം ആരംഭിക്കുമ്പോൾ വൈദ്യുത ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ്. പാർലമെന്‍റ് സമ്മേളത്തിന് മുന്നോടിയായി നടന്ന സർവ്വകക്ഷി യോഗത്തിലും സഞ്ജയ് സിങ് ഇക്കാര്യം ഉന്നയിച്ചിരുന്നു.

സർക്കാർ, വൈദ്യുത ഭേദഗതി ബില്ലിനെ പാർലമെന്‍റിൽ കൊണ്ടുവരില്ല എന്ന് കർഷകർക്ക് വാക്ക് നൽകിയിരുന്നെന്നും എന്നാൽ ഇപ്പോൾ കർഷകരെ കുറ്റപ്പെടുത്തി ബിൽ നിയമനിർമാണ സഭയിലേക്ക് എത്തിക്കുകയാണെന്നും സിങ് പറഞ്ഞു. ഈ ബില്ലിലൂടെ രാജ്യത്തെ ചില സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ബിൽ സംസ്ഥാന സർക്കാരുകളുടെ അധികാരത്തെ പരിമിതപ്പെടുത്തുമെന്നും അമിത വൈദ്യുതി ബില്ലുകൾ പൗരന്മാരിൽ നിന്ന് ഈടാക്കുമെന്നും സിങ് പറഞ്ഞു. 19ന് ആരംഭിക്കുന്ന മൺസൂൺകാല പാർലമെന്‍റ് സമ്മേളനം ഓഗസ്റ്റ് 13നാണ് സമാപിക്കുന്നത്.

Also read: പാർലമെന്‍റിന് മുന്നിലെ കർഷക സമരം; മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണം

ABOUT THE AUTHOR

...view details