ലക്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ആം ആദ്‌മി മത്സരിക്കുമെന്ന് പാർട്ടി നേതാവും എംപിയുമായ സഞ്ജയ് സിങ്. എഎപി ഇനിയും പ്രതിപക്ഷമായി തുടരുന്നത് ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ബിജെപിയെ തകർക്കാൻ ശക്തമായി പോരാടുമെന്നും ഇടിവി ഭാരതിനോട് പറഞ്ഞു.
സീറ്റുകളുടെ കാര്യത്തിൽ ആം ആദ്‌മിക്ക് സംസ്ഥാനത്ത് നിലനിൽപ്പില്ല. എന്നിട്ടും പ്രതിപക്ഷമെന്ന നിലയിൽ കേന്ദ്ര സർക്കാരിന്‍റെ പരാജയങ്ങൾ തുറന്നുകാട്ടാൻ തങ്ങൾ ശ്രമിച്ചു. അതുകൊണ്ട് തന്നെ സീറ്റുകൾ നേടാൻ കഴിയുന്ന തരത്തിൽ സ്വന്തമായി ഒരു സംഘടന സൃഷ്‌ടിക്കുക എന്നതാണ് പാർട്ടിയുടെ മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ:മോദിഭരണത്തിൽ വികസന രാഷ്‌ട്രീയം കൂടുതൽ ജനകീയമായെന്ന് ജെപി നദ്ദ