ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാൻ ശ്രമം തുടങ്ങി ആംആദ്‌മി പാര്‍ട്ടി. സ്വന്തം കഴിവും പ്രശസ്‌തിയും കൊണ്ട് വിജയിക്കുമെന്ന് ഉറപ്പുള്ളവരെയാണ് ഇത്തവണ എഎപി സ്ഥാനാര്‍ഥികളായി തെരഞ്ഞെടുക്കുക. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച എഎപി സ്ഥാനാര്‍ഥികള്‍ പണം കൊണ്ടോ മസില്‍ പവര്‍ കൊണ്ടോ അല്ല വിജയിച്ചത് മറിച്ച് സ്വന്തം കഴിവ് കൊണ്ടാണ് അവര്‍ വിജയം കൊയ്‌തതെന്നും കര്‍ണാടകയിലും അതേ പാത പിന്തുടരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും എഎപി (ആംആദ്‌മി പാർട്ടി) കർണാടക സംസ്ഥാന വൈസ് പ്രസിഡന്റ് ഭാസ്‌കർ റാവു പറഞ്ഞു.
പഞ്ചാബ്, ഗുജറാത്ത് വഴി കർണാടകയിലേക്ക്: നിയമസഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ തെരഞ്ഞെടുക്കാൻ ആംആദ്‌മി
222 മണ്ഡലങ്ങൾ ഉൾപ്പെടുന്ന കർണാടകയില്‍ 2023ലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസും ജെഡിഎസും ശക്തമായ പ്രതിപക്ഷ സാന്നിധ്യമായ കർണാടകയില്‍ ബിജെപിയാണ് ഇപ്പോൾ അധികാരത്തിലുള്ളത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ കര്‍ണാടകയില്‍ പ്രചാരണം നടത്തുമെന്നും ഇതിലൂടെ പാര്‍ട്ടിയുടെ സ്വീകാര്യതയും വിജയ സാധ്യതയും വാര്‍ധിക്കുമെന്നും റാവു പറഞ്ഞു. ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുക്കുകയെന്നതാണ് ആംആദ്‌മി പാര്‍ട്ടിയുടെ ലക്ഷ്യം. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും മാതൃകകള്‍ ഞങ്ങള്‍ നിരസിക്കുകയാണെന്നും ഹിമാചല്‍ പ്രദേശില്‍ മോദിയുടെ മാജിക് ഫലിച്ചില്ലെന്നതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണെന്നും റാവു കൂട്ടിച്ചേര്‍ത്തു.
222 മണ്ഡലങ്ങൾ ഉൾപ്പെടുന്ന കർണാടകയില്‍ 2023ലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസും ജെഡിഎസും ശക്തമായ പ്രതിപക്ഷ സാന്നിധ്യമായ കർണാടകയില്‍ ബിജെപിയാണ് ഇപ്പോൾ അധികാരത്തിലുള്ളത്. നിലവില്‍ ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലാണ് ആംആദ്‌മി പാർട്ടി അധികാരത്തിലുള്ളത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തോടെ ആംആദ്‌മി പാർട്ടി ദേശീയ പാർട്ടിയായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലും മത്സരം ശക്തമാക്കാൻ ആപ്പിനെ പ്രേരിപ്പിക്കുന്നത്.