ഛണ്ഡീഗഢ്:എഎപി എംഎൽഎക്ക് നേരെയുള്ള ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനത്തിന്‍റെ വീഡിയോ പുറത്ത്. പഞ്ചാബിലെ ബതിന്‍ഡയിലെ എംഎല്‍എ ബൽജീന്ദർ കൗറിനാണ് ഭര്‍ത്താവും ഭരണകക്ഷി നേതാവുമായ സുഖ്‌രാജ് സിങിന്‍റെ മര്‍ദനമേറ്റത്. ജൂലൈ 10നാണ് മര്‍ദനത്തിന്‍റെ വീഡിയോ പുറത്ത് വന്നത്.
ഭര്‍ത്താവ് സുഖ്‌രാജ് സിങുമായി ബൽജീന്ദർ കൗര്‍ തര്‍ക്കിക്കുന്നതിന്‍റെയും ഇതേതുടര്‍ന്ന് രോഷാകുലനായ സിങ് എഴുന്നേറ്റ് ഭാര്യയെ തല്ലുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ സിങിനെ തള്ളി മാറ്റുന്നുമുണ്ട്. വിഷയത്തില്‍ എംഎല്‍എ പരാതിയൊന്നും നല്‍കിയിട്ടില്ല.