ന്യൂഡല്‍ഹി :തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെയും തൂക്ക് മന്ത്രിസഭകളുടേയും ചിരത്രമാണ് പഞ്ചാബിനുണ്ടായിരുന്നത്. ചുരുക്കം ചില കാലത്ത് മാത്രമാണ് പഞ്ചാബില്‍ ഒറ്റയ്ക്ക് ഒരു പാര്‍ട്ടി ഭരിച്ചത്. എന്നാലിത്തവണ ചരിത്രം ഭഗവന്ത് മാനിലൂടെ തിരുത്തുകയാണ് ആം ആദ്‌മി പാര്‍ട്ടി. തലസ്ഥാനം പിടിച്ച കെജ്‌രിവാള്‍ തന്‍റെ തേരോട്ടം പഞ്ചാബിലേക്കും വ്യാപിപ്പിച്ചു. 117 സീറ്റുള്ള പഞ്ചാബ് ഇത്തവണ എഎപിക്ക് ഒറ്റയ്ക്ക് ഭരിക്കാം. 80 സീറ്റുകളാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാര്‍ട്ടി നേടിയത്. 59 സീറ്റാണ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷം. ഇതോടെ പഞ്ചനദികളുടെ നാട്ടില്‍ ഇത്തവണ ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയാകുമെന്നുറപ്പായി.
ഏറ്റവും പുതിയ ട്രെൻഡുകൾ അനുസരിച്ച് മാൻ ധുരിയിൽ ജയിച്ചപ്പോല്‍ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ബദൗറിലും ചാംകൗർ സാഹിബിലും തോറ്റു. എക്‌സിറ്റ് പോളുകൾ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ വിജയം പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ ഭാവി ഇന്ത്യയുടെ പ്രതീക്ഷ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് പാർട്ടിയുടെ സംസ്ഥാന കോ-ഇൻചാർജ് രാഘവ് ഛദ്ദ പറഞ്ഞു.
Also Read: ഒരിടത്തും കൈ ഉയര്‍ത്താനാവാതെ കോണ്‍ഗ്രസ്: നാലിടത്ത് തരംഗമായി ബി.ജെ.പി; അട്ടിമറിച്ച് ആം ആദ്മി
2024ല്‍ കെജ്‌രിവാളാകും ഇന്ത്യയുടെ പ്രധാനമന്ത്രി. എ.എ.പി ദേശീയ ശക്തിയായി ഉയര്‍ന്നുവരും. കോണ്‍ഗ്രസിന് പകരം ദേശീയ തലത്തില്‍ ബി.ജെ.പിക്ക് എതിരായ ഏക പ്രതീക്ഷയിപ്പോള്‍ കെജ്‌രിവാളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ സമ്മതിച്ചാല്‍ അദ്ദേഹം ഉടന്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.