ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് ആം ആദ്‌മിയിൽ നിന്ന് രാജിവച്ച കേണൽ അജയ് കൊത്തിയാൽ ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന കൊത്തിയാൽ മെയ് 18നാണ് പാർട്ടി വിട്ടത്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടിയുടെ പെരുമാറ്റത്തിൽ തൃപ്‌തനല്ലന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി.
ഉത്തരാഖണ്ഡില്‍ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അജയ് കൊത്തിയാൽ ബിജെപിയിൽ - അജയ് കൊത്തിയാൽ
മെയ് 18നാണ് കേണൽ അജയ് കൊത്തിയാൽ ആം ആദ്‌മി പാർട്ടി വിട്ടത്
അജയ് കൊത്തിയാൽ ബിജെപിയിൽ ചേർന്നു
2021 ഏപ്രിലിലാണ് കോത്തിയാല്‍ എ.എ.പിയില്‍ അംഗമായത്. 2022 ഫെബ്രുവരിയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തരകാശിയില്‍ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ സുരേഷ് ചൗഹാനോട് പരാജയപ്പെട്ടു. എഴുപതംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റില്‍ പോലും എ.എ.പിയ്ക്ക് വിജയം നേടാനായിരുന്നില്ല.
നിരാശാജനകമായ പ്രകടനത്തോടെ ഉത്തരാഖണ്ഡിലെ എ.എ.പി. സംസ്ഥാന കമ്മിറ്റിയും 13 ജില്ല ഘടകങ്ങളും കെജ്‌രിവാള്‍ പിരിച്ചുവിട്ടിരുന്നു.