ന്യൂഡൽഹി: സർക്കാർ ചെലവിൽ പാർട്ടി പരസ്യം നല്‍കിയതിന് 163.62 കോടി രൂപ പിഴയടക്കാൻ ആം ആദ്‌മി പാർട്ടിയ്ക്ക് നോട്ടിസ്. പത്ത് ദിവസത്തിനുള്ളിൽ പിഴ അടച്ചു തീർക്കണമെന്നാണ് ഡൽഹി ഇൻഫർമേഷൻ ആന്‍റ് പബ്ലിസിറ്റി ഡയറക്‌ടറേറ്റ്, ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനോട് നോട്ടിസിലൂടെ ആവശ്യപ്പെട്ടത്. ഡൽഹി ലഫ്‌റ്റനന്‍റ് ഗവർണർ ജി വി കെ സക്‌സേനയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
സർക്കാർ ചെലവിൽ പാർട്ടി പരസ്യം: 163.62 കോടി അടയ്‌ക്കാൻ എഎപിയ്ക്ക് നോട്ടിസ് - അരവിന്ദ് കെജ്‌രിവാൾ
ഡൽഹി ലഫ്‌റ്റനന്‍റ് ഗവർണർ ജി വി കെ സക്‌സേനയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലുള്ള നോട്ടിസ് പ്രകാരം പണം അടച്ചില്ലെങ്കിൽ അരവിന്ദ് കെജ്‌രിവാൾ നിയമനടപടികൾ നേരിടേണ്ടിവരും
എഎപിയ്ക്ക് നോട്ടീസ്
പറഞ്ഞ സമയത്തിനുള്ളിൽ അരവിന്ദ് കെജ്‌രിവാൾ പണമടച്ചില്ലെങ്കിൽ പാർട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള എല്ലാ നിയമ നടപടികളും സമയബന്ധിതമായി സ്വീകരിക്കുമെന്നും നോട്ടിസിലൂടെ പറഞ്ഞു. അതേസമയം നോട്ടിസ് ഏകപക്ഷീയവും നിയമത്തിലെ വസ്‌തുതകൾക്കും വ്യവസ്ഥകൾക്കും വിരുദ്ധവുമാണെന്ന് എഎപി ദേശീയ സെക്രട്ടറി പങ്കജ് കുമാർ ഗുപ്‌ത പറഞ്ഞു.