ഡെറാഡൂണ്‍ :ആം ആദ്മി പാർട്ടി (Aam Admi Party) അധികാരത്തിൽ വന്നാൽ ഉത്തരാഖണ്ഡിൽ സൗജന്യ തീർഥാടന പദ്ധതി നടപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹിന്ദുക്കള്‍ക്ക് അയോധ്യയിലേക്കും മുസ്ലിങ്ങള്‍ക്ക് അജ്മീർ ഷെരീഫിലേക്കും സിഖുകാര്‍ക്ക് കർതാർപൂർ സാഹിബിലേക്കും സൗജന്യമായി പോകാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. ഞായറാഴ്ച ഹരിദ്വാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗജന്യ തീര്‍ഥാടന പദ്ധതി നടപ്പാക്കി ഡല്‍ഹി
ഡല്‍ഹിയിലെ വയോജനങ്ങള്‍ക്കായി സര്‍ക്കാര്‍ സമാന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഹരിദ്വാര്‍ ഉള്‍പ്പടെയുള്ള 12 തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് എ.സി ട്രെയിനുകളില്‍ വയോധികരെ അയക്കുന്നതാണ് പദ്ധതി. യാത്ര സൗജന്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കുള്ള ഭക്ഷണവും താമസവും സൗജന്യമായിരിക്കും. ഇതുവരെ 36,000 പേർക്ക് പദ്ധതിയുടെ ഗുണം ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
Also Read:Thrash bystander| കൂട്ടിരിപ്പുകാര്‍ക്ക് മര്‍ദനം; കര്‍ശന നടപടിയുമായി സര്‍ക്കാര്‍