ന്യൂഡല്‍ഹി:ബിജെപി ഭരിക്കുന്ന എംസിഡിയില്‍ 2500 കോടിയുടെ അഴിമതി നടത്തിയെന്ന കണ്ടെത്തലില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഡല്‍ഹി സര്‍ക്കാര്‍. ഇതുസംബന്ധിച്ചുള്ള തീരുമാനം നിയസഭയില്‍ പാസാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അര്‍ബന്‍ ഡവലപ്മെന്‍റ് വകുപ്പ് മന്ത്രി സത്യേന്ദ്ര ജയിന്‍ തുടങ്ങിവരുടെ അനുമതിയോടെയാണ് തീരുമാനം. ആം ആദ്മി പാര്‍ട്ടി വക്താവ് സൗരവ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. പ്രമേയത്തെ ബിജെപി എംഎല്‍എമാര്‍ എതിര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2500 കോടിയുടെ അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഎപി
ബിജെപിയുടെ ഭരണകാലത്ത് എംസിഡിയിൽ 2500 കോടി രൂപ അഴിമതി നടന്നതായി നിയമസഭയെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ആരോപിച്ചു.
ബിജെപിയുടെ ഭരണകാലത്ത് എംസിഡിയിൽ 2500 കോടി രൂപ അഴിമതി നടന്നതായി നിയമസഭയെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ആരോപിച്ചു. ബിജെപിയുടേതിൽ നിന്ന് വ്യത്യസ്തമായി ആം ആദ്മി പാർട്ടി ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെയും സത്യേന്ത്ര ജയിനിന്‍റെയും വീടിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ അതിനെ ഭയപ്പെട്ടിട്ടില്ല. സത്യങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷികുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി സാധാരണക്കാരായ ജനങ്ങളേയൊ ജനപ്രതിനിധികളേയൊ കാണാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിനെ കാണാൻ പോയപ്പോഴാള്‍ ഡല്‍ഹി പൊലീസ് ആം ആദ്മി എംഎൽഎ ആതിഷിയെ അറസ്റ്റ് ചെയ്തതിനെ അദ്ദേഹം അപലപിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ലോകം മുഴുവൻ അഭിനന്ദിക്കുന്ന ആതിഷി അറസ്റ്റ് ചെയ്തത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംസിഡിയിൽ അഴിമതി നടന്നിട്ടില്ലെന്ന് ബിജെപി മേയർമാരും എംപിമാരും നേതാക്കളും അവകാശപ്പെടുന്നതായി ഭരദ്വാജ് പറഞ്ഞു. വ്യാജ നിരാഹാര സമരമാണ് മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ബിജെപി മേയര്‍ നടത്തുന്നത്. കള്ളം പുറത്ത് വരാതിരിക്കാനാണ് സിസിടിവി ക്യാമറകള്‍ തകര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.