മുംബൈ: നീണ്ട 15 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ബോളിവുഡ് താരം അമീർ ഖാനും സംവിധായികയും നിർമാതാവുമായ കിരൺ റാവുവും വിവാഹമോചിതരാകാനൊരുങ്ങുന്നു. ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് തങ്ങൾ കടക്കുകയാണെന്നും ഭാര്യ-ഭർതൃ ബന്ധത്തിന് പകരം തങ്ങളുടെ മകന് സഹ-മാതാപിതാക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചു. അതേസമയം സിനിമ മേഖലയിലും തങ്ങളുടെ എൻജിഒ ആയ 'പാനി ഫൗണ്ടേഷനിലും' മറ്റ് പ്രൊഫഷണൽ പ്രോജക്‌ടുകളിലും സഹപ്രവർത്തകരായി തന്നെ തുടരുമെന്നും ഇരുവരും വ്യക്തമാക്കി.
വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നവെന്നും എന്നാൽ ഇപ്പോഴാണ് അതിന് ഉചിതമായ സമയമുണ്ടായതെന്നും ഇരുവരും അറിയിച്ചു. തങ്ങളെ മനസിലാക്കി, ജീവിതത്തിലെ ഈ നിർണായക തീരുമാനത്തിന് പിന്തുണയും സഹകരണവും നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറയുന്നുവെന്നും മുന്നോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും അനുഗ്രവും നൽകണമെന്നും അമീറും കിരണും പ്രതികരിച്ചു.
അമീർ ഖാനും കിരൺ റാവുവും മകൻ ആസാദിനൊപ്പം Also Read:സിനിമയുടെ കഥാപുരുഷൻ എണ്‍പതിന്‍റെ കൊടിയേറ്റത്തില്‍
2001ലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ "ലഗാൻ" എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് അമീർ ഖാനും കിരൺ റാവുവും ആദ്യമായി പരിചയപ്പെടുന്നത്. തുടർന്ന് 2005ൽ ഇരുവരും വിവാഹിതരായി. 2011ൽ താരദമ്പതികൾക്ക് ആസാദ് എന്ന മകനുണ്ടായി.
നടി റീന ദത്തയുമായുള്ള 16 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചായിരുന്നു അമീർഖാൻ കിരൺ റാവുവിനെ വിവാഹം ചെയ്‌തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 1986ലായിരുന്നു അമീറും റീന ദത്തുമായുള്ള വിവാഹം. റീന ദത്തയിൽ ഇറാ ഖാൻ, ജുനാദ് ഖാൻ എന്നീ രണ്ട് മക്കളാണുള്ളത്. 2002ലായിരുന്നു ഇരുവരും വിവാഹമോചനം നേടിയത്.
Also Read:കള്ളപ്പണം വെളുപ്പിക്കൽ: ബോളിവുഡ് നടി യാമി ഗൗതമിന് ഇഡിയുടെ സമൻസ്
ടോം ഹാങ്ക്സിന്‍റെ 'ഫോറസ്റ്റ് ഗമ്പ്' എന്ന സിനിമയുടെ ഹിന്ദി റീമേക്കായ 'ലാൽ സിങ് ചദ്ദ'യാണ് അമീറിന്‍റെ ഏറ്റവും പുതിയ ചിത്രം. ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളെ പിന്തുണച്ച കിരൺ റാവു തന്നെയാണ് ഈ ചിത്രത്തവും നിർമിച്ചിരിക്കുന്നത്.