പ്രശസ്‌ത നടൻ നവാസുദ്ദീൻ സിദ്ദിഖിയും മുൻ ഭാര്യ ആലിയ സിദ്ദിഖിയും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളും നിയമ പോരാട്ടവും നേരത്തേ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ. വിവാഹം, സ്വത്ത് തർക്കം, മക്കളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലാണ് ഇരുവരും തമ്മിൽ നിയമ പോരാട്ടം നിലനിന്നിരുന്നത്.
'നവാസുദ്ദീൻ കോടതി ഉത്തരവുകൾ പാലിക്കുന്നുണ്ട്':പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ദുബായിലെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും കുട്ടികളുടെ പഠന ചെലവ് ഉൾപ്പടെയുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും നവാസിന് ബോംബെ ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. ശേഷം കോടതി ഉത്തരവുകൾ നടൻ കൃത്യമായി പാലിക്കുന്നുണ്ടെന്നും തനിക്കും കുട്ടികൾക്കും ദുബായിൽ സുഖമാണെന്നും ആലിയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
also read:നവാസുദ്ദീൻ സിദ്ദിഖിയുടേയും ഭാര്യയുടേയും കേസിൽ ഒത്തുതീർപ്പ്; 'ബി ടൗണ്‍' വിവാദത്തിന് ഒടുവിൽ ക്ലൈമാക്‌സ്
'എവിടെ താമസിക്കണമെന്ന് കുട്ടികൾക്ക് തീരുമാനിക്കാം': കുട്ടികൾക്ക് ദുബായിൽ താമസിക്കണോ ഇന്ത്യയിൽ താമസിക്കണോ എന്ന് അവർക്ക് തന്നെ തീരുമാനിക്കാമെന്നും കോടതി അറിയിച്ചതായി ആലിയ വെളിപ്പെടുത്തി. നവാസുമായുള്ള ബന്ധം വേർപിരിയുന്നതിനെക്കുറിച്ച് സംസാരിച്ച ആലിയ താൻ വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ കോടതിയ്‌ക്ക് പുറത്തുവച്ച് തന്നെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോടതി തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ആലിയ പറഞ്ഞു.
പരാതിയും ആരോപണങ്ങളും വിധിയും:2009ലാണ് ബോളിവുഡ് താരമായ നവാസുദ്ദീനും ആലിയയും വിവാഹിതരാകുന്നത്. ഷോറ, യാനി എന്നിവരാണ് മക്കൾ. ഇരുവരും തമ്മിലുള്ള നിയമപോരാട്ടങ്ങൾ അടുത്തിടെ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. ശേഷം ബോംബെ ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസിൽ അടുത്തിടെ ഒത്തുതീർപ്പാകുകയായിരുന്നു.
also read:കുതിച്ചുചാടി 'കിസി കാ ഭായ് കിസി കി ജാൻ'; സല്‍മാന്‍ ചിത്രത്തിന്‍റെ രണ്ടാംദിന കലക്ഷന്‍ പുറത്ത്
കോടതി നിബന്ധനകൾ ഇരുകൂട്ടരും അംഗീകരിച്ചതോടെയാണ് കേസ് ഒത്തുതീർപ്പിലേയ്‌ക്ക് എത്തിയത്. ഇതിന് മുൻപ് ആലിയയ്‌ക്കും ഭാര്യാസഹോദരനായ ഷംസുദ്ദീനുമെതിരെ നവാസുദ്ദീൻ സിദ്ദിഖി മാനനഷ്‌ടക്കേസ് നൽകുകയും 100 കോടി രൂപ നഷ്‌ടപരിഹാരമായി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ, കേസിൽ കോടതി ഇരുകൂട്ടർക്കും നൽകിയ മറ്റു നിബന്ധനകളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇരുവരും പുറത്തുവിട്ടിട്ടില്ല.
'താരമായപ്പോള്‍ പിതാവെന്ന സ്ഥാനം മറന്നു':കുട്ടികളുടെ വിദ്യാഭ്യാസം ദുബായിൽ തന്നെ തുടരുമെന്ന് കോടതി ഉത്തരവിന് ശേഷം അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു. മക്കളെക്കുറിച്ച് നവാസ് ചിന്തിക്കുന്നില്ലെന്നും പ്രശസ്‌തിയും താരപരിവേഷവും കിട്ടിയപ്പോൾ അദ്ദേഹം ഒരു പിതാവ് കൂടിയാണെന്ന കാര്യം മറന്നതായും ആലിയ നേരത്തേ ആരോപിച്ചിരുന്നു. ഇക്കാരണത്താല്‍ നവാസുദ്ദീനൊപ്പം ജീവിക്കാൻ താത്‌പര്യമില്ലെന്നാണ് ആലിയയുടെ പരാതിയിലുണ്ടായിരുന്നത്. അതേസമയം മക്കളെ തന്‍റെ കൂടെ താമസിപ്പിക്കണമെന്ന് നവാസുദ്ദീൻ സിദ്ദിഖിയും ആവശ്യപ്പെട്ടിരുന്നു.
also read:ജപ്പാനില്‍ അവധിക്കാലം ആഘോഷിച്ച് മോഹന്‍ലാല്‍; ഭാര്യക്കൊപ്പം ചെറി പൂക്കളുടെ സൗന്ദര്യം ആസ്വദിച്ച് താരം