മുംബൈ :രാഷ്ട്രീയ അസ്ഥിരതകള്‍ക്കും ആഭ്യന്തര കലഹങ്ങള്‍ക്കുമിടെ വിമത ശിവസേന നേതാവ് എക്‌നാഥ് ഷിന്‍ഡേക്കെതിരെ മഹാരാഷ്ട്ര മന്ത്രിയും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ. വിമത നീക്കം നേരത്തെ മനസിലാക്കിയ ഉദ്ധവ് താക്കറെ ഷിന്‍ഡേയെ വിളിച്ചിരുന്നു. മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ അതില്‍ തടസമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു - ആദിത്യ ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇത് കേട്ട ഷിന്‍ഡേ തന്‍റെ നാടകം ആരംഭിച്ചു. താക്കറെക്ക് മുന്നില്‍ അദ്ദേഹം കരഞ്ഞു. എന്നാല്‍ കൃത്യം ഒരു മാസത്തെ വ്യത്യാസത്തില്‍ അദ്ദേഹം പാര്‍ട്ടിയിയില്‍ കലഹം തുടങ്ങി. ഇതുപക്ഷേ വിപ്ലവമല്ല മറിച്ച് വിഭജനമാണ്. ഉദ്ധവ് താക്കറെയുടെ രോഗത്തേയും നിസ്സഹായതയേയും ഷിന്‍ഡേ മുതലെടുത്തുവെന്നും ആദിത്യ താക്കറെ ആരോപിച്ചു.