കേരളം

kerala

By

Published : Jun 21, 2022, 10:25 AM IST

ETV Bharat / bharat

10 രൂപ നാണയം കൊണ്ട് കാര്‍ വാങ്ങാം! ബോധവത്കരണത്തിനായി വാഹനം സ്വന്തമാക്കി യുവാവ്

തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 10 രൂപ സമാഹരിച്ച് 6 ലക്ഷം രൂപയാക്കി വെട്രിവേൽ എന്ന യുവാവ് കാർ സ്വന്തമാക്കി

A youth in dharmapuri has bought a car for six lakh rupees by providing full of 10 ruppee coins  A youth in dharmapuri has bought a car for six lakh rupees  A youth in dharmapuri has bought a car by providing full of 10 ruppee coins  10 രൂപ നാണയം ശേഖരിച്ച് കാർ വാങ്ങി ധർമപുരി അരൂർ സ്വദേശി  10 രൂപ നാണയങ്ങൾ സമാഹരിച്ച് കാർ സ്വന്തമാക്കി യുവാവ്  10 രൂപ നാണയങ്ങൾ സമാഹരിച്ച് 6 ലക്ഷം രൂപയാക്കി കാർ വാങ്ങി യുവാവ്  പത്തു രൂപ നാണയങ്ങൾ അസാധുവാണെന്ന അഭ്യൂഹം  പത്ത് രൂപ നാണയം സാധുതയുള്ളതെന്ന് ബോധ്യപ്പെടുത്താൻ കാർ വാങ്ങി യുവാവ്  തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 10 രൂപ നാണയം സമാഹരിച്ച് യുവാവ്
10 രൂപ നാണയങ്ങൾ സമാഹരിച്ച് കാർ വാങ്ങി യുവാവ്

ധർമപുരി (തമിഴ്‌നാട്) : 10 രൂപ നാണയം ശേഖരിച്ച് കാർ വാങ്ങി ധർമപുരി അരൂർ സ്വദേശി വെട്രിവേൽ. ധർമപുരി, സേലം ജില്ലകളിൽ പത്തു രൂപ നാണയങ്ങൾ അസാധുവാണെന്ന അഭ്യൂഹങ്ങൾ പരന്നതോടെയാണ് സംഭവം. പത്ത് രൂപ നാണയം സാധുതയുള്ളതാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് വെട്രിവേൽ നാണയം ശേഖരിച്ച് കാർ വാങ്ങാൻ പദ്ധതി ഇട്ടത്.

തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ പോയി 10 രൂപ നാണയം വെട്രിവേൽ ശേഖരിച്ചു. ക്ഷേത്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, വഴിയോര കടകൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്ന് 10 രൂപ നാണയം സമാഹരിച്ചു. അങ്ങനെ 6 ലക്ഷം രൂപയോളം വെട്രിവേൽ സമാഹരിച്ചു.

10 രൂപ നാണയങ്ങൾ സമാഹരിച്ച് കാർ വാങ്ങി യുവാവ്

തുടർന്ന് സേലം ജംഗ്ഷനു സമീപമുള്ള ഒരു പ്രമുഖ കാർ വിൽപന കമ്പനിയിലെത്തി വെട്രിവേൽ തന്‍റെ ആവശ്യം ഉന്നയിച്ചു. ബാങ്ക് അധികൃതരുമായി കൂടിയാലോചിച്ച ശേഷം കാർ കമ്പനി വെട്രിവേലിന്‍റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. സമാഹരിച്ച 10 രൂപ നാണയങ്ങൾ കാർ കമ്പനിയിൽ നൽകി വെട്രിവേൽ ഇഷ്‌ടപ്പെട്ട കാർ സ്വന്തമാക്കി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details