കേരളം

kerala

ETV Bharat / bharat

രജൗരിയിൽ നിന്നുള്ള ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററാവാന്‍ അമാൻ സാരി; അറിയാം വിശേഷങ്ങള്‍ - ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീം

A youngster from J&K selected for India U-19: ദുബായില്‍ നടക്കുന്ന ഫോര്‍ നേഷൻസ് കപ്പിനുള്ള ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിലേക്കാണ് അമാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Youth from Rajouri selected for India U-19 cricket team  Rajouri cricketer  Youth from Kashmir selected for Team India  Rajouri youth in Team India  രജൗരിയിൽ നിന്നുള്ള ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍  ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീം  അമാൻ സാരി ഇന്ത്യൻ അണ്ടർ-19 ടീമില്‍
രജൗരിയിൽ നിന്നുള്ള ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററാവാന്‍ അമാൻ സാരി; അറിയാം വിശേഷങ്ങള്‍

By

Published : Dec 1, 2021, 3:37 PM IST

ശ്രീനഗര്‍: ഇന്ത്യന്‍ ജനതയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കായിക വിനോദമാണ് ക്രിക്കറ്റ്. അന്താരാഷ്ട്ര തലത്തിലടക്കം ഇന്ത്യയുടെ കേളി ഉയര്‍ത്താന്‍ രാജ്യത്തെ ക്രിക്കറ്റ് താരങ്ങള്‍ക്കായിട്ടുണ്ട്. ഇപ്പോഴിതാ ഈ നിരയിലേക്ക് പുതിയ വാഗ്‌ദാനമാവുകയാണ് കശ്‌മീരില്‍ നിന്നുള്ള അമാൻ സാരി.

ജമ്മു കശ്‌മിരിലെ രജൗരിയിൽ നിന്നുള്ള അമാന്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ദുബായില്‍ നടക്കുന്ന ഫോര്‍ നേഷൻസ് കപ്പിനുള്ള ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിലേക്കാണ് അമാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പിർ പഞ്ചൽ സ്വദേശിയായ അമാന്‍ ഇന്ത്യയെ ഏറ്റവും ഉയർന്ന തലത്തിൽ പ്രതിനിധീകരിക്കുന്ന ജില്ലയിലെ ആദ്യ താരം കൂടിയാണ്. രജൗരിയിലെ ഡൽഹി പബ്ലിക് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ താരം നിലവില്‍ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ്.

also raed: IPL 2022: പാണ്ഡ്യയെ കൈവിട്ട് മുംബൈ, റെയ്‌നയെ വിട്ട് ചെന്നൈ; നിലനിർത്തിയ താരങ്ങൾ ഇവർ..

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനാവുന്നത് അഭിമാനമാണെന്നാണ് അമാനി പറയുന്നത്. അതേസമയം ഡിസംബര്‍ ഏഴിനാണ് ഫോര്‍ നേഷൻസ് കപ്പ് ആരംഭിക്കുന്നത്. A youngster from J&K selected for India U-19

ABOUT THE AUTHOR

...view details