ഹൈദദരാബാദ്: ഹൈദരാബാദിന് സമീപം ബഞ്ചാരഹില്‍സില്‍ യുവതിയെ സെക്യൂരിറ്റി ജീവനക്കാരൻ മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു. ഓഗസ്റ്റ് 4നാണ് സംഭവം.
ബഞ്ചാര ഹിൽസിലെ ചേരിയിൽ താമസിക്കുന്ന യുവതിയെ അതേ പ്രദേശത്തെ സെക്യൂരിറ്റിയായ ചിന്മയി സൈക്യ(22) എന്ന യുവാവാണ് പീഡിപ്പിച്ചത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് പീഡനത്തിനിരയായ പെൺകുട്ടി അടുത്ത സുഹൃത്തിന് താൻ മരിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് സന്ദേശം അയച്ചു. പിന്നീട് പീഡനവിവരം പെൺകുട്ടി സഹോദരിയോട് തുറന്നു പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.