തെലങ്കാനയിൽ പെട്രോള്‍ ആക്രമണത്തിന് ഇരയായ യുവതി മരിച്ചു - Medak
ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റ യുവതിയെ ഉസ്‌മാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
ഹൈദരാബാദ്:തെലങ്കാനയിൽ പെട്രോളാക്രമണത്തിന് ഇരയായ യുവതി മരിച്ചു. കഴിഞ്ഞ ദിവസമാണ് മേഥക് സ്വദേശിയായ യുവതിയെ പെട്രോളൊഴിച്ചതിന് ശേഷം തീകൊളുത്തി കൊല്ലാൻ ശ്രമം നടന്നത്. ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റ യുവതിയെ ഉസ്‌മാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. കന്നുകാലി കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കന്നുകാലി കച്ചവടക്കാരൻ സാദത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.