കേരളം

kerala

ETV Bharat / bharat

ഒറ്റ ദിവസം മൂന്ന് ഡോസ് വാക്‌സിന്‍ കുത്തിവച്ചു ; യുവതി നിരീക്ഷണത്തില്‍ - മഹാരാഷ്ട്ര കൊവിഡ് വാക്സിന്‍

മുനിസിപ്പൽ കോർപ്പറേഷന്‍ ഭരണസമിതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം.

സ്ത്രീയ്ക്ക്സ്ത്രീയ്ക്ക് ലഭിച്ചത് മൂന്നു തവണ കൊവിഡ് വാക്സിനേഷന്‍  മഹാരാഷ്ട്രയിലെ താനെയില്‍  ആദ്യ കുത്തിവെയ്പ്പ് നല്‍കിയ ദിവസം തന്നെ, രണ്ടും മൂന്നും ഡോസ്  A woman was vaccinated three times  Thane Maharastra  Dose two and three, on the same day as the first injection  മഹാരാഷ്ട്ര കൊവിഡ് വാക്സിന്‍  maharastra covid vaccine   ലഭിച്ചത് മൂന്നു തവണ കൊവിഡ് വാക്സിനേഷന്‍  മഹാരാഷ്ട്രയിലെ താനെയില്‍  ആദ്യ കുത്തിവെയ്പ്പ് നല്‍കിയ ദിവസം തന്നെ, രണ്ടും മൂന്നും ഡോസ്  A woman was vaccinated three times  Thane Maharastra  Dose two and three, on the same day as the first injection
ഒറ്റ ദിവസം സ്ത്രീയ്ക്ക് ലഭിച്ചത് മൂന്ന് വാക്സിന്‍ കുത്തിവെയ്പ്പ്; സംഭവം മഹാരാഷ്ട്രയിലെ താനെയില്‍

By

Published : Jun 28, 2021, 10:53 PM IST

താനെ : മഹാരാഷ്ട്രയിലെ താനെയില്‍ വനിതയ്‌ക്ക് ഒരോ സമയം മൂന്നുതവണ കൊവിഡ് വാക്‌സിന്‍ നല്‍കിയതായി പരാതി. ജില്ലയിലെ ആനന്ദ്‌നഗർ വാക്സിനേഷൻ സെന്‍ററിലാണ് സംഭവം. തുടര്‍ന്ന്, മുനിസിപ്പൽ കോർപ്പറേഷന്‍ ഭരണസമിതിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

ഭരണകൂടത്തിന്‍റെ സമ്മര്‍ദം, സംഭവം മറച്ചുവെച്ചു

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു വിഷയം ഉയര്‍ന്നത്. കോർപ്പറേഷനില്‍ തന്നെ ടാക്സ് വകുപ്പില്‍ ജോലി ചെയ്യുന്ന വൈഭവ് സാൽവെയുടെ ഭാര്യയ്ക്കാണ് മൂന്നുതവണ കുത്തിവച്ചത്.

ALSO READ:അർച്ചനയുടെ മരണം : ഭർത്താവ് സുരേഷ് അറസ്റ്റില്‍

ജൂൺ 25 ന് ആദ്യ കുത്തിവയ്പ്പ് നല്‍കിയ ദിവസം തന്നെ, രണ്ടും മൂന്നും ഡോസ് നല്‍കുകയായിരുന്നു. ഭരണകൂടത്തിന്‍റെ സമ്മർദത്താല്‍ ഭര്‍ത്താവ് വിവരം മറച്ചുവയ്ക്കുകയായിരുന്നു. ശേഷം, ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു സ്ത്രീ.

സംഭവം നടന്നില്ലെന്ന് മെഡിക്കൽ ഓഫിസർക്ക് റിപ്പോട്ട്

ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് സ്ത്രീയും ഭർത്താവും മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. തുടര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍ ഇക്കാര്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു.

അതേസമയം, സംഭവം വിവാദമായതോടെ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് മുനിസിപ്പൽ കമ്മിഷണർ അറിയിച്ചു. മേയറും അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, ഇങ്ങനെയൊരു സംഭവം നടന്നില്ലെന്നാണ് മെഡിക്കൽ ഓഫിസർക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ABOUT THE AUTHOR

...view details