കേരളം

kerala

ETV Bharat / bharat

ഹിമാചലിലെ സുന്ദര ഗ്രാമം; ശുചിത്വ സുന്ദര ഗ്രാമം

റാക്ചാം എന്നറിയപ്പെടുന്ന ഈ ഗ്രാമവും ഗ്രാമവാസികളും എല്ലാത്തരം വെല്ലുവിളികളേയും അതിജീവിച്ച് മുന്നേറുന്നവരാണ്

A village called Ramchal in Himachal Pradesh  Himachal Pradesh news  Himachal Pradesh tourist spots  ഹിമാചലിലെ ഗ്രാമങ്ങൾ
ഹിമാചലിലെ സുന്ദര ഗ്രാമം; ശുചിത്വ സുന്ദര ഗ്രാമം

By

Published : Apr 15, 2021, 5:58 AM IST

ഹിമാചൽപ്രദേശ്: ശുചിത്വത്തിന് പ്രത്യേക പരിഗണന നല്‍കുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഹിമാചൽ പ്രദേശിലെ കിന്നൗറിലുള്ള ഈ ഗ്രാമം സ്വച്ഛ് ഭാരത് അഭിയാന്‍റെ ഏറ്റവും മനോഹരമായ ഒരു ഉദാഹരണ്. റാക്‌ചാം എന്നറിയപ്പെടുന്ന ഈ ഗ്രാമവും ഗ്രാമവാസികളും എല്ലാത്തരം വെല്ലുവിളികളേയും അതിജീവിച്ച് മുന്നേറുന്നവരാണ്.

ഹിമാചലിലെ സുന്ദര ഗ്രാമം; ശുചിത്വ സുന്ദര ഗ്രാമം

ഗ്രാമവാസികൾക്ക് ഈ മനോഹര ഗ്രാമത്തെക്കുറിച്ച് പറയാനുള്ളത് കേള്‍ക്കുമ്പോള്‍ ആരായാലും ഒന്ന് അദ്ഭുതപ്പെട്ടു പോകും. ഒരു തീപിടുത്തത്തിലൂടെ ഗ്രാമത്തിലെ നിരവധി പേരുടെ വീടുകള്‍ കത്തിച്ചാമ്പലായി. വസ്തുവകകളും ആഭരണങ്ങളും പരമ്പരാഗതമായി ലഭിച്ച വസ്തുക്കളുമൊക്കെ തീ ഗോളങ്ങൾ കവര്‍ന്നെടുത്തു. എന്നാല്‍ ഗ്രാമത്തെ പുനരുജ്ജീവിപ്പിക്കുവാനായി ഗ്രാമവാസികൾ ഒറ്റക്കെട്ടായി നിന്നു. ഏതാണ്ട് ഒന്നര വര്‍ഷ എടുത്ത് ഗ്രാമത്തെ ഇവർ സാധാരണ നിലയിലേക്ക് കൊണ്ടുവന്നു. റാക്ചാം ഗ്രാമത്തിൽ വസിക്കുന്നവരെല്ലാം പരസ്പരം സഹായിച്ചു കൊണ്ടാണ് ജീവിതം നയിക്കുന്നത്. കൂടാതെ ഇവർ സിവിൽ നിയമങ്ങൾ എല്ലാം തന്നെ ശ്രദ്ധയോടെ പാലിക്കുന്നവരാണ്.

ഹിമാചല്‍ പ്രദേശില്‍ ശുചിത്വത്തിന്‍റെ പേരില്‍ പ്രസിന്ധമായ ഒരു ഗ്രാമമാണിത്. ദേശീയ തലത്തിലും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്. ശുചിത്വത്തിന്റെ പേരില്‍ രാഷ്ട്രപതിയുടെ പുരസ്‌കാരവും നേടിയിട്ടുണ്ട് റാക്ചാം. ഇവിടെ മാലിന്യങ്ങള്‍ക്ക് യാതൊരു ഇടവുമില്ല.

പുറം ഗ്രാമങ്ങളില്‍ നിന്നുള്ള വ്യാപാരികൾക്ക് ഇവിടെ എത്തി അത്ര എളുപ്പത്തിൽ വ്യാപാരം ചെയ്യുവാൻ സാധിക്കില്ല. ഈ ഗ്രാമത്തില്‍ ആര്‍ക്കെങ്കിലും വ്യാപാരം നടത്തണമെങ്കിൽ ഗ്രാമ തലവനില്‍ നിന്നും അനുമതി വാങ്ങണം. റാക്ചാം ഗ്രാമത്തിന് ഒരു ആധുനിക ഗ്രാമത്തിന്റെ പദവിയാണ് നല്‍കിയിരിക്കുന്നത്. മറ്റു ആധുനിക പട്ടണങ്ങളിലെ പോലെ ഈ ഗ്രാമത്തിനും സൂചനാ ബോര്‍ഡുകള്‍ മിക്കയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ വിനോദ സഞ്ചാരികള്‍ക്കൊന്നും ഒരിക്കലും വഴി തെറ്റില്ല. വിനോദ സഞ്ചാകളെ വരവേൽക്കുന്ന ഈ ഗ്രാമം പക്ഷെ സഞ്ചാരികൾക്കായി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിതുയർത്തിയിട്ടില്ല. അതിന് പകരം

വിനോദ സഞ്ചാരികളെ വീടുകളിലും ടെന്‍ഡുകളിലും താമസിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പരിസ്ഥിതിക്ക് നാശം സംഭവിക്കുന്നത് തടയുവാന്‍ കഴിയുമെന്ന് ഇവിടുള്ളവർക്ക് നന്നായി അറിയാം. രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചതിനു ശേഷം 2019-20 ലും റാക്ചാം ഗ്രാമത്തിന് ശുചിത്വത്തിന്റെ പേരിൽ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. കിന്നൗറിലെ ഈ മനോഹരമായ ഗ്രാമത്തിലേക്ക് ഒരിക്കലെങ്കിലും വരേണ്ടതുണ്ട്. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടിരിക്കുമ്പോള്‍ എങ്ങിനെ വിജയം വരിക്കാമെന്നും അതിന്റെ മൂല്യമെന്താണെന്നും ഇവിടെ എത്തിയാൽ തൊട്ടറിയാൻ സാധിക്കും.

ABOUT THE AUTHOR

...view details