പശ്ചിമബംഗാളില്‍ റോഡപകടത്തില്‍ നാല് മരണം; ഏഴ് പേര്‍ക്ക് പരിക്ക് - ഏഴ് പേര്‍ക്ക് പരിക്ക്
ബർദ്വാനിലെ പൾസിറ്റിന് സമീപം ദേശീയപാത നമ്പർ-2ല്‍ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ആദ്യം ഒരു ബൈക്കിലും പിന്നീട് സൈക്കിളിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പതിനൊന്ന് കാല്‍നടയാത്രക്കാരെയും ഇടിച്ചുവീഴ്ത്തി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബര്‍ദ്വാനിലെ ദേശീയപാതയില്‍ ഉണ്ടായ റോഡപകടത്തില്‍ നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ബർദ്വാനിലെ പൾസിറ്റിന് സമീപം ദേശീയപാത നമ്പർ-2ല്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ആദ്യം ഒരു ബൈക്കിലും പിന്നീട് സൈക്കിളിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പതിനൊന്ന് കാല്‍നടയാത്രക്കാരെയും ട്രക്ക് ഇടിച്ചുവീഴ്ത്തി.