കൊവിഡ് ബാധിച്ച് മരിച്ച ഹെഡ് കോൺസ്റ്റബിളിന് ആദരാഞ്ജലി അർപ്പിച്ച് സിറ്റി പൊലീസ് - ചിദംബരം ടൗൺ ഹെഡ് പൊലീസ് കോൺസ്റ്റബിൾ
പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ (ആർഎംഎംസിഎച്ച്) ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് രാജ്കുമാർ (44) മരിച്ചത്.

കൊവിഡ് ബാധിച്ച് മരിച്ച ഹെഡ് കോൺസ്റ്റബിളിന് ആദരാഞ്ജലി അർപ്പിച്ച് സിറ്റി പൊലീസ്
ചെന്നൈ:കൊവിഡ് ബാധിച്ച് മരിച്ച ചിദംബരം ടൗൺ ഹെഡ് കോൺസ്റ്റബിൾ രാജ്കുമാറിന് സിറ്റി പൊലീസ് ബുധനാഴ്ച ആദരാഞ്ജലി അർപ്പിച്ചു. പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ (ആർഎംഎംസിഎച്ച്) ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് രാജ്കുമാർ (44) മരിച്ചത്. തിങ്കളാഴ്ചയാണ് രാജ്കുമാറിനെ ആർഎംഎംസിഎച്ചിൽ പ്രവേശിപ്പിച്ചത്. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ ഭുവനഗിരി സ്വദേശിയാണ് രാജ്‌കുമാർ.